Quantcast

ദേശീയ ചലച്ചിത്ര പുരസ്‌കാരം; തിളങ്ങി മലയാളസിനിമ, ഇന്ദ്രൻസിന് പ്രത്യേക പരാമർശം

'ഹോമി'ലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം

MediaOne Logo

Web Desk

  • Updated:

    2023-08-24 13:17:27.0

Published:

24 Aug 2023 12:20 PM GMT

National film awards 2021 winners
X

ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി മലയാള സിനിമ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമുൾപ്പടെ നിരവധി അവാർഡുകൾ മലയാളസിനിമ വാരിക്കൂട്ടി.

'ഹോം' ചിത്രത്തിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മികച്ച മലയാളം ചിത്രവും ഹോം ആണ്. അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' ആണ് മികച്ച ആനിമേഷൻ സിനിമ. ആർ.എസ് പ്രദീപിന്റെ മൂന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ആവാസവ്യൂഹം ആണ് ഫീച്ചർ വിഭാഗത്തിലെ മികച്ച പരിസ്ഥിതി ചിത്രം, സംവിധാനം കൃഷ്ണാന്ത്.

നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിന് ഷാഹി കബീർ അർഹനായി. മേപ്പടിയാൻ ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹൻ ആണ് മികച്ച നവാഗത സംവിധായകൻ. ശബ്ദ മിശ്രണത്തിനുള്ള അവാർഡ് 'ചവിട്ടി'ലൂടെ അരുൺ അശോക് സ്വന്തമാക്കി.

മാധവൻ നായകനായെത്തിയ 'റോക്കട്രി ദി നമ്പി ഇഫക്ട്' ആണ് ഈ വർഷത്തെ മികച്ച ചിത്രം. മികച്ച സംവിധായകൻ നിഖിൽ മഹാജൻ. ഗംഗുബായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും മിമിയിലൂടെ കൃതി സനോണും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. അല്ലു അർജുൻ ആണ് മികച്ച നടൻ, ചിത്രം പുഷ്പ.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറാണ് ജനപ്രിയ ചിത്രം. ദേശീയോദ്ഗ്രന്ഥന സിനിമയായി കശ്മീരി ഫിലിംസ് തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി & കമ്പനിയാണ് മികച്ച കുട്ടികളുടെ സിനിമ. ആർആർആറിലെ ഗാനത്തിന് കാല ഭൈരവ മികച്ച ഗായകനായി. 'ഇരവിൻ നിഴൽ' സിനിമയിലൂടെ ശ്രേയ ഘോഷാൽ മികച്ച ഗായികയായി. പുഷ്പ ദി റൈസും ആർആർആറും മികച്ച സംഗീത സംവിധാന അവാർഡ് പങ്കിട്ടു.


TAGS :

Next Story