Quantcast

മസ്‌കത്തില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇന്റര്‍നാഷനല്‍ നേറ്റീവ് ബോൾ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടന്‍ പന്തുകളി ടൂര്‍ണമെന്റ് ഫൈനലില്‍ കെ.എന്‍.ബി.എ മസ്‌കത്ത് ജേതാക്കളായി

MediaOne Logo

Web Desk

  • Updated:

    2022-12-06 20:29:36.0

Published:

6 Dec 2022 3:58 PM GMT

മസ്‌കത്തില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
X

മസ്ക്കത്ത്: കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടന്‍ പന്തുകളി ടൂര്‍ണമെന്റ് മസ്‌കത്തില്‍ നടന്നു. കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ മസ്‌കത്തും കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ യു.എ.ഇയും സംയുക്തമായി ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ഇന്റര്‍നാഷനല്‍ നേറ്റീവ് ബോൾ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടന്‍ പന്തുകളി ടൂര്‍ണമെന്റ് ഫൈനലില്‍ കെ.എന്‍.ബി.എ മസ്‌കത്ത് ജേതാക്കളായി. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അത്യന്തം മനോഹരമായ പോരാട്ടത്തിനൊടുവിലാണ് കെ.എന്‍.ബി.എ മസ്‌കത്ത് കപ്പ് ഉയര്‍ത്തിയത്. അഞ്ച് ടീമുകള്‍ ഏറ്റുമുട്ടിയ വാശിയേറിയ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം കെ.എന്‍.ബി.എ മസ്‌കത്തും കെ.എന്‍.ബി.എ യു.എ.ഇയുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

മസ്‌കത്തിലെ ഖുറം ആംഫി തീയറ്ററിന് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന നാടൻ പന്തുകളി ഫൈനൽ മത്സരത്തിന്‍റെ ഉദ്ഘാടനം ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സ്പോർട്സ് സെക്രട്ടറി ശ്രീ സജി എബ്രഹാം നിർവഹിച്ചു. എവര്‍റോളിങ് ട്രോഫികള്‍ക്ക് പുറമെ ക്യാഷ് അവാര്‍ഡുകളും മറ്റു നിരവധി സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. ആദ്യമായാണ് ഒരു രാജ്യാന്തര നാടന്‍ പന്തുകളി ടൂര്‍ണമെന്റ് അരങ്ങേറുന്നതെന്നും വരും വര്‍ഷങ്ങളിലും മത്സരങ്ങള്‍ തുടരുമെന്നും കെ.എന്‍.ബി.എ അസോസിയേഷന്‍ അറിയിച്ചു.

TAGS :

Next Story