'എ.ആര്‍ റഹ്‍മാന്‍റെ ശമ്പളത്തില്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാം, ട്രാന്‍സിനേക്കാള്‍ ബജറ്റ് ഉള്ള സിനിമയാണ് മലയന്‍കുഞ്ഞ്'; ഫഹദ് ഫാസില്‍
രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്
ട്രാന്‍സിനേക്കാള്‍ ബജറ്റ് ഉള്ള സിനിമയാണ് മലയന്‍കുഞ്ഞെന്നും എന്നാല്‍ പ്രേക്ഷകന് അതറിയേണ്ട കാര്യമില്ലെന്നും ഫഹദ് ഫാസില്‍. ആയിരം കോടി എടുത്ത സിനിമയെന്നോ പത്ത് കോടി എടുത്ത സിനിമയെന്നോ എവിടെയും പറഞ്ഞിട്ടില്ല. പ്രേക്ഷകന്‍റെ തീരുമാനമെടുക്കലിനെ ബാധിക്കേണ്ട കാര്യമല്ല ഒരു സിനിമയുടെ ബജറ്റ്. എടുക്കുന്ന സിനിമ പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നില്ലെങ്കില്‍ എത്ര കോടിയുണ്ടായിട്ടും കാര്യമില്ലായെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. എ.ആര്‍ റഹ്‍മാന്‍റെ ശമ്പളത്തില്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാം. ആയിരം പേരെ വെച്ചും ഒരാളെ വെച്ചും സിനിമ ചെയ്യുകയെന്നതിന് ഒരേ സമ്മർദ്ദവും ബുദ്ധിമുട്ടും തന്നെയാണുള്ളതെന്നും ഫഹദ് വ്യക്തമാക്കി.
ഫഹദ് നായകനായ 'മലയന്‍കുഞ്ഞ്' ജൂലൈ 22നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത്. ടേക്ക് ഓഫ്, സി യൂ സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
Adjust Story Font
16