Quantcast

കുഞ്ഞ് ജനിച്ച് 60 ദിവസങ്ങൾക്ക് ശേഷം... ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് സോനം കപൂർ

'വായു ജനിച്ച് 60 ദിവസങ്ങൾക്ക് ശേഷം'...എന്ന അടിക്കുറിപ്പോടെയാണ്‌ സോനം വീഡിയോ ഷെയർ ചെയ്‌തത്‌.

MediaOne Logo

Web Desk

  • Published:

    23 Oct 2022 12:31 PM GMT

കുഞ്ഞ് ജനിച്ച് 60 ദിവസങ്ങൾക്ക് ശേഷം... ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് സോനം കപൂർ
X

ബോളിവുഡ് താരം സോനം കപൂറിനും ബിസിനസുകാരനായ ആനന്ദ് അഹൂജക്കും ആഗസ്‌ത്‌ 20നാണ് ആൺകുഞ്ഞ് പിറന്നത്... വായു കപൂർ അഹൂജ. കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് കുഞ്ഞിന്റെ പേരടക്കമുള്ള വിവരങ്ങൾ ദമ്പതികൾ പുറത്തുവിടുന്നത്. സോഷ്യൽ മീഡിയയിൽ വായുവിന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ വായു ജനിച്ച് 60 ദിവസങ്ങൾക്ക് ശേഷമുള്ള പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് സോനം. വായു ജനിച്ചതിന് ശേഷമുള്ള തന്റെ ഫിറ്റ്നസ് യാത്രയാണ് സോനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'വായു ജനിച്ച് 60 ദിവസങ്ങൾക്ക് ശേഷം'...എന്ന അടിക്കുറിപ്പോടെയാണ്‌ സോനം വീഡിയോ ഷെയർ ചെയ്‌തത്‌.

ഗർഭാവസ്ഥയിലും പ്രസവാനന്തര യാത്രയിലും തന്നെ സഹായിച്ചതിന് പോഷകാഹാര വിദഗ്‌ധയും ട്രെയിനറുമായ രാധികക്ക് സോനം നന്ദി പറഞ്ഞു. സോനത്തിന്റെ വിവിധ വർക്ക് ഔട്ടുകളാണ് വീഡിയോയിലുള്ളത്. ജോലി ചെയ്യുന്ന ഒരു അമ്മയുടെ ജീവിതത്തിൽ നിരന്തരം ക്ഷീണമാകും, അതേസമയം, ഇത് ആനന്ദവും ആവേശവും പകരുന്ന ഒരു അവസ്ഥ കൂടിയാണെന്ന് സോനം പറയുന്നു.

ഭർത്താവ് ആനന്ദ് അഹൂജ തനിക്ക് മികച്ച പിന്തുണയാണ് നൽകിയതെന്നും സോനം വീഡിയോയിൽ പറയുന്നുണ്ട്. വർക്ക് ഔട്ട് ചെയ്യുന്ന സമയം ആനന്ദ് തനിക്ക് ഇലക്‌ട്രോലൈറ്റ് പാനീയങ്ങളുണ്ടാക്കി നൽകുമായിരുന്നു എന്നും സോനം പറഞ്ഞു. മീറ്റിംഗ്..ഭക്ഷണം, പിന്നെയും മറ്റൊരു മീറ്റിംഗ്, പിന്നെയും ഭക്ഷണം ഇങ്ങനെയായിരുന്നു ഗർഭകാലം. ഇതിൽ മാറ്റം വരുത്താൻ സഹായിച്ചത് ന്യൂട്രീഷ്യനിസ്റ്റ് രാധിക കാർലെയാണെന്ന് സോനം പറയുന്നു.

എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ബോളിവുഡിലെ പ്രമുഖ താരങ്ങളും കമന്റുമായി എത്തി. ആനന്ദ് അഹൂജയുടെ കമന്റ് ആയിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. വീഡിയോ തീരുന്നിടം വരെ താൻ പുഞ്ചിരിക്കുകയായിരുന്നു എന്നായിരുന്നു ആനന്ദിന്റെ കമന്റ്. സോനത്തിന്റെ അച്ഛനും ബോളിവുഡ് നടനുമായ അനിൽ കപൂറും വീഡിയോക്ക് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്‌. തങ്ങൾക്ക് അഭിമാനമുണ്ടെന്നായിരുന്നു പല താരങ്ങളുടെയും പ്രതികരണം.

TAGS :

Next Story