Quantcast

'ആടുജീവിതം' നൂറുകോടി ക്ലബ്ബില്‍

ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രം ആഗോള കളക്ഷനില്‍ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-04-06 09:49:22.0

Published:

6 April 2024 9:46 AM GMT

Aadujeevitham
X

ബ്ലെസി- പൃഥിരാജ് കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രം 'ആടുജീവിതം' മികച്ച സ്വീകാര്യത തുടര്‍ന്ന് നൂറു കോടി ക്ലബ്ബില്‍. വെറും ഒമ്പതു ദിവസംകൊണ്ടാണ് ചിത്രം ആഗോള കളക്ഷനില്‍ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി. 2018 എന്ന സിനിമയെ പിന്തള്ളിയാണ് ആടുജീവിതത്തിന്റെ ഈ റെക്കോര്‍ഡ്. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കയാണ്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം മറികടന്നിരിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് 2024 മാര്‍ച്ച് 28നാണ് 'ആടുജീവിതം' തിയറ്റര്‍ റിലീസ് ചെയ്തത്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരന്റെയും പൃഥ്വിരാജ് എന്ന നടന്റെയും വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നജീബ് എന്ന മനുഷ്യന്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ എന്നിവയാണ് വലിയ ക്യാന്‍വാസില്‍ ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്.

ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ നായികയായെത്തിയത് അമല പോളാണ്.

TAGS :

Next Story