Quantcast

ഒമ്പത് സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങള്‍; മകളുടെ വിവാഹ സല്‍ക്കാരം ഗ്രാന്‍റാക്കി ആമിര്‍ ഖാന്‍

ജനുവരി മൂന്നിന് സംഘടിപ്പിച്ച രജിസ്റ്റർ വിവാഹത്തിന് ശേഷമാണ് ആമിർ വിവാഹ സൽക്കാരം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    15 Jan 2024 2:16 PM GMT

Aamir Khan made his daughters wedding reception grand
X

സാധാരണ ബോളിവുഡ് വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായായാണ് ആമിർ ഖാൻ തന്റെ മകൾ ഇറയുടെ വിവാഹം നടത്തിയത്. അഞ്ച് ദിവസത്തെ ആഘോഷ പരിപാടിയാണ് ആമിർ സംഘടിപ്പിച്ചത്. ജനുവരി മൂന്നിന് സംഘടിപ്പിച്ച രജിസ്റ്റർ വിവാഹത്തിന് ശേഷമാണ് ആമിർ വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. ഖാൻ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പിന്നീട് ജനുവരി 13 ന് സിനിമയിലെ സുഹൃത്തുക്കൾക്ക് വേണ്ടി ആമിർ ഗ്രാൻഡ് പാർട്ടി ഒരുക്കിയിരുന്നു. 2500 ൽ പരം അതിഥികളാണ് വിവാഹ സൽക്കാരത്തിനായി മുംബൈയിലെത്തിയത്.

ബോളിവുഡ് താരങ്ങളെല്ലാം തന്നെ ഇറയുടെ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഇറയുടെ വിവാഹ സൽക്കാരത്തിന് ആമിർ ഖാൻ ഒരുക്കിയ വിഭവങ്ങളെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈാറലാകുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലെ സ്‌പെഷ്യൽ ഭക്ഷണങ്ങളാണ് മെനുവിലുണ്ടായിരുന്നത്. ഗുജറാത്തി വിഭവങ്ങൾക്കാണ് അധികം പ്രധാന്യം നൽകിയത്. വ്യത്യസ്തമായ ഗുജാറത്തി രുചികളായിരുന്നു അതിഥികൾക്കായി വിളമ്പിയത്. ലക്‌നൗ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ സ്‌പെഷൽ വിഭവങ്ങളും വിവാഹ സൽക്കാരത്തിലുണ്ടായിരുന്നു. അതിഥികളെയെല്ലാം ആമിർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

ഉപഹാരങ്ങൾ ഒഴിവാക്കാണമെന്ന് നടൻ നേരത്തേ തന്നെ അതിഥികളോട് അഭ്യർഥിച്ചിരുന്നു. ഭാര്യ ഗൗരിക്കൊപ്പമാണ് ഷാറൂഖ് ഖാൻ വിവാഹ സൽക്കാരത്തിനെത്തിയത്. സൽമാനും പാർട്ടിയിൽ സജീവമായിരുന്നു. ആമിറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സൽമാനും ഷാറൂഖും. രൺബീർ കപൂർ, കത്രീന കൈഫ്, ജയ ബച്ചൻ, മകൾ ശ്വേത. സുസ്മിത സെൻ, സോണാലി ബേന്ദ്രേ , ഹേമമാലിനി, രേഖ, സൈറ ഭാനു, നാഗ് ചൈതന്യ, അനിൽ കപൂർ, ശർമ ജോഷി, കങ്കണ, വിഷ്ണു വിശാൽ ഭാര്യ ജ്വാല ഗുട്ട, അയാൻ മുഖർജി തുടങ്ങി ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും വിവാഹസൽക്കാരത്തിനെത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇറയും ഫിറ്റ്‌നെസ് ട്രെയിനർ നൂപുർ ശിഖാരെയും വിവാഹിതരായത്.

TAGS :

Next Story