200 ദിവസം, 100 ലൊക്കേഷൻ; വിസ്മയിപ്പിക്കാൻ ലാൽ സിങ് ഛദ്ദ
ലാൽ സിംഗ് ഛദ്ദയുടെ വീക്ഷണത്തിലൂടെ വികസിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ സംഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു.
അമീർ ഖാൻ ആരാധകർ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാൽ സിങ് ഛദ്ദ. നിർമ്മാതാവ് എന്ന നിലയിലും അമീർ ഖാന് കൂടുതൽ പ്രതിബദ്ധതയും ആസൂത്രണവും വേണ്ടിവന്ന പ്രോജക്റ്റാണിത്. ഇന്ത്യയിലുടനീളമുള്ള 100 ലധികം ലൊക്കേഷനുകളിലായി 200 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ലഗാന് ശേഷം അമീർ ഖാന്റെ ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിച്ച സിനിമ കൂടിയാണ് ലാൽ സിങ് ഛദ്ദ.
ലാൽ സിംഗ് ഛദ്ദയുടെ വീക്ഷണത്തിലൂടെ വികസിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ സംഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഈ സിനിമയ്ക്ക് 200 ദിവസങ്ങൾ ആവശ്യമായിരുന്നു. ആമിർ തന്റെ സിനിമകളുടെ ഗുണനിലവാരത്തിലും പ്രകടനത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മാത്രമല്ല ലാൽ സിംഗ് ഛദ്ദയ്ക്കായി അമീർ കൂടുതൽ യാത്ര ചെയ്‌തെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു.
അമീർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും പാരമൗണ്ട് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ലാൽ സിംഗ് ഛദ്ദ അദ്വൈത് ചന്ദൻ ആണ് സംവിധാനം ചെയ്യുന്നത്. എറിക് റോത്തും അതുൽ കുൽക്കർണിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അടുത്ത വർഷം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
കരീന കപൂർ, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Adjust Story Font
16