Quantcast

വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഐശ്വര്യ, ഞങ്ങളുടേത് ഒരു സാധാരണ കുടുംബം: അഭിഷേക് ബച്ചൻ

ഒരു അഭിനേതാവായതുകൊണ്ടു തന്നെ ജോലിത്തിരക്കും ക്ഷീണവും ഐശ്വര്യയ്ക്ക് മനസിലാകുമെന്നും അഭിഷേക് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-14 03:16:02.0

Published:

14 Aug 2023 3:15 AM GMT

വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഐശ്വര്യ, ഞങ്ങളുടേത് ഒരു സാധാരണ കുടുംബം: അഭിഷേക് ബച്ചൻ
X

ഐശ്വര്യ റായിയെ പ്രശംസിച്ച് നടനും ഭർത്താവുമായ അഭിഷേക് ബച്ചൻ. തിരക്ക് കാരണം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും വീട്ടിലെ കാര്യങ്ങളെല്ലാം നിസ്വാർത്ഥമായി കൈകാര്യം ചെയ്യുന്നത് ഭാര്യയാണെന്നും അഭിഷേക് ബച്ചൻ പറയുന്നു. ഘൂമർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്റെ പരാമർശം.

"ജോലിത്തിരക്ക് കാരണം വീട്ടിൽ ആവശ്യത്തിന് സമയം ചെലവഴിക്കാനാവില്ല. ഐശ്വര്യയാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത്. അവളോട് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഒരു അഭിനേതാവായതുകൊണ്ടു തന്നെ ജോലിത്തിരക്കും ക്ഷീണവും ഐശ്വര്യയ്ക്ക് മനസിലാകും."- അഭിഷേക് പറയുന്നു. ഒരു സാധാരണ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും കഴിയാവുന്നത്ര സാധാരണക്കാരനാകാൻ ശ്രമിക്കാറുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്ത് എന്റെ പിതാവിനെ ആഴ്ചകളോളം കാണാതെയാണ് ഞാൻ വളർന്നത്. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അദ്ദേഹം ജോലിക്ക് പോകും. ഞാൻ ഉറങ്ങിക്കഴിഞ്ഞാകും തിരിച്ചുവരുന്നത്. ഞങ്ങൾ ഒരു വീട്ടിലായിരുന്നെങ്കിലും എപ്പോഴും കാണാൻ സാധിച്ചിരുന്നില്ല. പിതാവ് അത്രമാത്രം കഠിനാധ്വാനം ചെയ്തയാളായിരുന്നെന്നും അഭിഷേക് പറയുന്നു.

അഭിഷേക് ബച്ചനും സയാമി ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഘൂമർ. ഒരു അപകടത്തില്‍ കൈ നഷ്ടപ്പെട്ടിട്ടും തന്‍റെ കോച്ചിന്‍റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തുന്ന താരത്തിന്‍റെ കഥയാണ് ഘൂമർ പറയുന്നത്. ആർ ബാൽക്കിയാണ് ചിത്രത്തിന്‍റെ സംവിധാനം. അംഗദ് ബേദി, ഷബാന ആസ്മി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

TAGS :

Next Story