Quantcast

ചിത്രീകരണത്തിനിടെ അപകടം; വിക്രമിന്റെ വാരിയെല്ലിന് പരിക്ക്

താരത്തിന്റെ വാരിയെല്ലിന് ഒടിവേറ്റിട്ടുണ്ടെന്നും പാ രഞ്ജിത്ത് ചിത്രത്തിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും വിക്രമിന്റെ മാനേജർ

MediaOne Logo

Web Desk

  • Updated:

    4 May 2023 12:41 PM

Published:

4 May 2023 12:37 PM

Accident during filming; Vikrams rib injury
X

വിക്രം

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് തെന്നിന്ത്യൻ താരം വിക്രമിന് പരിക്ക്. തങ്കലാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ താരത്തിന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്കലാൻ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു വിക്രം. താരത്തിന്റെ വാരിയെല്ലിന് ഒടിവേറ്റിട്ടുണ്ടെന്നും പാ രഞ്ജിത്ത് ചിത്രത്തിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും വിക്രമിന്റെ മാനേജർ ട്വിറ്ററിൽ കുറിച്ചു.

''ആദിത്യ കരികാലനായെത്തിയ വിക്രമിനു നിങ്ങൾ നൽകിയ സ്‌നേഹത്തിനു ഒരുപാട് നന്ദി. റിഹേഴ്‌സലിനിടയ്ക്ക് വിക്രമിന്റെ വാരിയെല്ലിനു പരിക്കേറ്റതു മൂലം കുറച്ചു നാളത്തേയ്ക്ക് തങ്കലാന്റെ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുക്കുന്നു'' വിക്രമിന്റെ മാനേജർ സൂര്യനായാരണനും മകൻ ധ്രൂവും ട്വിറ്ററിൽ കുറിച്ചു.

കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലെ ഖനിത്തൊഴിലാളികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് തങ്കലാൻ. തമിഴ്‌നാട്ടിലെ ആദിവാസി വിഭാഗത്തിന്റെ തലവനായാണ് വിക്രമെത്തുന്നത്. സംവിധായകൻ പാ രഞ്ജിത്ത് തന്നെയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മുതിർന്ന നടൻ പശുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാരായി എത്തുന്നത്.

ഹരികൃഷ്ണൻ അൻബുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കിഷോർ കുമാറാണ് ഛായാഗ്രഹണം. സെൽവ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സംവിധായകൻ പാ രഞ്ജിത്തിന്റെ ഹോം ബാനർ നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് തങ്കലാൻ നിർമ്മിച്ചിരിക്കുന്നത്.

TAGS :

Next Story