'ലിഗമെന്‍റ് പൊട്ടിയ കാലും വെച്ചാണ് 21 വർഷം മമ്മൂക്ക നമ്മളെ രസിപ്പിച്ചത്, ആക്ഷേപിക്കും മുന്‍പ് അറിയാന്‍ ശ്രമിക്കൂ'
ഡാൻസിന്‍റെയും ചില ഫൈറ്റിന്‍റെയും പേരിൽ മമ്മൂട്ടിയെ കളിയാക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിയണമെന്ന് അനീഷ് ജി മേനോന്‍
ഒരാളെ ആക്ഷേപിക്കും മുൻപ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നല്ല കാര്യമായിരിക്കുമെന്ന് നടന്‍ അനീഷ് ജി മേനോന്‍. മമ്മൂട്ടി നടത്തിയ ഒരു വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീഷ് ജി മേനോന്‍റെ പ്രതികരണം.
തന്‍റെ ഇടതുകാലിന്‍റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായെന്നാണ് ഒരു സ്വകാര്യ ആശുപത്രിയിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പറഞ്ഞത്. ഇതുവരെ ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും കാല്‍ ചെറുതാകും. പിന്നെയും ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദനയും സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഡാൻസിന്‍റെയും മറ്റും പേരിൽ മമ്മൂട്ടിയെ കളിയാക്കുന്നവര്‍ ഇക്കാര്യം അറിയണമെന്ന് പറഞ്ഞാണ് അനീഷ് ജി മേനോന്‍റെ കുറിപ്പ്. ലിഗമെന്‍റ് പൊട്ടിയ കാലും വെച്ചാണ് 21വർഷക്കാലം അദ്ദേഹം നമ്മളെ രസിപ്പിച്ചത്. ഇതാണ് നിശ്ചയദാർഢ്യം. ഇനിയും ഒരുപാട് നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും ചെയ്യാൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അനീഷ് ജി മേനോന്‍ ആശംസിച്ചു.
അനീഷ് ജി മേനോന്‍റെ കുറിപ്പ്
മമ്മൂക്ക
ഡാൻസിന്‍റെയും ചില ഫൈറ്റിന്‍റെയും പേരിൽ പല സൈഡിൽ നിന്നും ട്രോളുകൾ ഏറ്റുവാങ്ങിയ നടനാണല്ലോ നമ്മുടെ സ്വന്തം മമ്മൂക്ക... അത്തരം കളിയാക്കലുകളെയെല്ലാം പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം നേരിട്ടിട്ടുമുള്ളത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക സംസാരിച്ച വാക്കുകൾ ഒന്ന് ചേർത്ത് വെക്കുന്നു.
''ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്‍റെ കാല് ചെറുതാകും.. പിന്നേം എന്നെ ആളുകൾ കളിയാക്കും.. പത്തിരുപത് വര്‍ഷമായി ആ വേദനയും സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ... "
ലിഗമെന്‍റ് പൊട്ടിയ കാലും വെച്ചാണ് 21വർഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്, സന്തോഷിപ്പിച്ചത്...
ഒരാളെ കളിയാക്കും മുൻപ്, ആക്ഷേപിക്കും മുൻപ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു.. പരസ്പരം ബഹുമാനിക്കുന്നതും.. സ്നേഹിക്കുന്നതും.. നല്ല സമീപനങ്ങൾ ഉണ്ടാക്കുന്നതും.. ആത്മവിശ്വാസം പകരുന്നതും നമ്മളിലെ നമ്മളെ വലുതാക്കുകയെ ഉള്ളൂ.. തടസ്സങ്ങളെയും അസാധ്യതകളെയും അതിജീവിച്ച്, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ മനുഷ്യന് ഇതെല്ലാം സാധിച്ചുവെങ്കിൽ 100%മാർക്കും നൽകി ഉറപ്പിച്ചു പറയാം ഇതാണ് നിശ്ചയദാർഢ്യം!! ഇനിയും ഒരുപാട് നല്ല സിനിമകൾ, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.. ലോകത്തിൽ പ്രചോദനം എന്നത് നിശ്ചയദാർഢ്യമാണ്.. അതുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വിഷയങ്ങളാവുന്നേ ഇല്ല!!
Adjust Story Font
16