Quantcast

അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്; രസകരമായ കുറിപ്പുമായി ആന്‍റണി വര്‍ഗീസ്

സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം

MediaOne Logo

Web Desk

  • Updated:

    3 May 2021 6:06 AM

Published:

3 May 2021 6:05 AM

അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം  ആണ്; രസകരമായ കുറിപ്പുമായി ആന്‍റണി വര്‍ഗീസ്
X

മേയ് ദിനത്തില്‍ പിതാവിനെക്കുറിച്ച് നടന്‍ ആന്‍റണി വര്‍ഗീസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. 2019ലെ മെയ് ദിനത്തില്‍ ഓട്ടോ ഡ്രൈവറായ അപ്പന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടന്‍ മേയ് ദിനാശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ അപ്പന്‍ തന്നെ പഴയ മേയ് ദിന ഫോട്ടോയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും തന്നെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചെന്നുമുള്ള രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് നടന്‍.

ആന്‍റണിയുടെ കുറിപ്പ്

അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്‍റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്‍റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്‍റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്

അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വർഷം മുൻപ് എന്നെ...

Posted by Antony Varghese on Saturday, May 1, 2021

TAGS :

Next Story