Quantcast

ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും, ഞാന്‍ നിശ്ശബ്ദനായി ഇരിക്കുന്നതിനര്‍ത്ഥം പേടിച്ചിരിക്കുന്നുവെന്നല്ല; വീഡിയോയുമായി ബാല

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയി

MediaOne Logo

Web Desk

  • Updated:

    25 Aug 2021 7:41 AM

Published:

25 Aug 2021 7:40 AM

ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും, ഞാന്‍ നിശ്ശബ്ദനായി ഇരിക്കുന്നതിനര്‍ത്ഥം പേടിച്ചിരിക്കുന്നുവെന്നല്ല; വീഡിയോയുമായി ബാല
X

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല രംഗത്ത്. ദിവസങ്ങളായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ബാല പറഞ്ഞു. നിശ്ശബ്ദനായി ഇരിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞു. വിദ്യാര്‍ഥിനിക്ക് മൊബൈല്‍ സഹായമായി നല്‍കുന്ന വീഡിയോ താരത്തിനൊപ്പമുണ്ടായിരുന്നു.

ബാലയുടെ വാക്കുകള്‍

ദൈവത്തിനു നന്ദി. ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും. എന്നാല്‍ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാന്‍ നിശബ്ദനായി ഇരിക്കുന്നതിനര്‍ഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാര്‍ഥ യാത്ര എന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ ദൈവത്തിന്‍റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ല.

നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത സുഹൃത്തായ എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്.

TAGS :

Next Story