Quantcast

കേരള ബി.ജെ.പി ഇന്‍ഡിഫെറന്റാണ്, ഞാനല്ല ബി.ജെപിയില്‍ ലയിച്ചത് എന്റെ പാര്‍ട്ടിയാണ്: ദേവന്‍

ഇന്നങ്ങ് പാര്‍ട്ടി തുടങ്ങി നാളെ അങ്ങ് ജയിച്ച് മറ്റന്നാള്‍ ചീഫ് മിനിസ്റ്ററായി കേരളത്തില്‍ മാറ്റമുണ്ടാക്കാമെന്ന ഒരു വ്യാമോഹവും തനിക്കില്ലെന്നും ദേവന്‍

MediaOne Logo

Web Desk

  • Published:

    1 July 2023 6:14 AM GMT

actor devan kerala peoples party bjp നടൻ ദേവൻ കേരള പീപ്പിൾസ് പാർട്ടി ബി.ജെ.പി
X

കൊച്ചി: ഇന്നങ്ങ് പാര്‍ട്ടി തുടങ്ങി നാളെ അങ്ങ് ജയിച്ച് മറ്റന്നാള്‍ ചീഫ് മിനിസ്റ്ററായി കേരളത്തില്‍ മാറ്റമുണ്ടാക്കാമെന്ന ഒരു വ്യാമോഹവും തനിക്കില്ലെന്ന് നടനും നവകേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപകനുമായ ദേവന്‍.

തന്റെ രാഷ്ട്രീയം വളര്‍ന്ന് വരണമെങ്കില്‍ 20 വര്‍ഷം വേണമെന്നും, ഒരു രാഷ്ട്രീയക്കാരനായതിന് ശേഷമേ താനൊരു സിനിമാ നടന്‍ ആയിട്ടൊള്ളുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

''കേരള പീപ്പിള്‍സ് പാര്‍ട്ടി ഉടനെ തന്നെ ഒരു സക്‌സസിലേക്ക് വരില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. തിരുവനന്തപുരത്ത് വെച്ച് പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് ഞാന്‍ പാര്‍ട്ടി അനൗണ്‍സ് ചെയ്തത്. അന്ന് ഞാന്‍ പറഞ്ഞത് ഇന്നങ്ങ് പാര്‍ട്ടി തുടങ്ങി നാളെ അങ്ങ് ജയിച്ച് മറ്റന്നാള്‍ ചീഫ് മിനിസ്റ്ററായി കേരളത്തില്‍ മാറ്റമുണ്ടാക്കാമെന്ന ഒരു വ്യാമോഹവും എനിക്കില്ലെന്നാണ്. എന്റെ രാഷ്ട്രീയം വളര്‍ന്ന് വരണമെങ്കില്‍ 20 വര്‍ഷം വേണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് എന്റെ പാര്‍ട്ടി രൂപവത്കരിച്ചു എന്നല്ലാതെ വേറെ ഒരു പാര്‍ട്ടിയിലേക്കും പോയിട്ടില്ല. 2021 ലാണ് ബി.ജെ.പിയില്‍ എന്റെ പാര്‍ട്ടിയെ ഞാന്‍ ലയിപ്പിച്ചത്. ദേവന്‍ എന്ന സിനിമാ നടനല്ല ബി.ജെ.പിയില്‍ ചേര്‍ന്നത് എന്റെ പാര്‍ട്ടിയാണ് ലയിച്ചത്. അതെന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.

കേരള ബി.ജെ.പി ഇന്‍ഡിഫെറന്റാണ്. കേരള ബി.ജെ.പിക്കാര് ചിലര് പറഞ്ഞു സിനിമാ നടന്‍ ദേവന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന്. അപ്പോള്‍ ഞാനവരോട് എന്നെ ഒരു സിനിമാ നടനായി കാണരുതെന്ന് പറഞ്ഞു. ഞാനൊരു രാഷ്ടീയക്കാരനാണ് ബേസിക്കലി. ഒരു രാഷ്ട്രീയക്കാരനായതിന് ശേഷമേ ഞാനൊരു സിനിമാ നടന്‍ ആയിട്ടൊള്ളുവെന്നും സിനിമാ നടനായതിന് ശേഷം രാഷ്ട്രീയത്തില്‍ ചാടിയിറങ്ങിയ വ്യക്തിയല്ല ഞാനെന്നും അവരെ ബോധിപ്പിച്ചു.'' ദേവന്‍ പറഞ്ഞു.

TAGS :

Next Story