ഒരു പതിറ്റാണ്ടായി തുടരുന്ന പ്രണയം; വിവാഹ വർഷികത്തിൽ അമാലിന് പ്രണയക്കുറിപ്പെഴുതി ദുൽഖർ
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' എന്ന ചിത്രമാണ് ദുൽഖരിന്റേതായി വരാനിരിക്കുന്നത്.
പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദുൽഖർ സൽമാനും അമാൽ സൂഫിയയും. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ പത്താം വിവാഹ വാര്‍ഷികത്തില്‍ ദുല്‍ഖര്‍ പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചാണ് ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നതായാണ് പോസ്റ്റിൽ ദുൽഖർ പറയുന്നത്.
''പുതിയ ലോകം കണ്ടെത്താൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുകയാണ്, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാണ്. കപ്പൽ ഉയർന്നു നിൽക്കുന്നു. നമ്മുടെ മാലാഖയുമായി സുരക്ഷിതമായ കൂട്ടിലാണ്. പോർട്ട് അല്ലെങ്കിൽ സ്റ്റാർബോർഡ് ഞങ്ങൾ ഒരുമിച്ച് കണ്ടെത്തുമെന്ന് എനിക്കറിയാം,'' ദുൽഖർ കുറിച്ചു.
2017 മേയ് അഞ്ചാം തീയതിയാണ് ദുഖറിന്റെ മകൾ മറിയം അമീറ ജനിക്കുന്നത്. ചെന്നൈ സ്വദേശിയായ അമാൽ ആർക്കിടെക്കാണ്. അതേസമയം, കുറുപ്പ് എന്ന ചിത്രമാണ് ദുൽഖരിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്. 2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്ക്രീനുകളില്‍ എത്തും. ദുല്‍ഖറിന്റെ തമിഴ് ചിത്രമായ 'ഹേയ് സിനാമിക'യും റിലീസിന് ഒരുങ്ങുകയാണ്.
Adjust Story Font
16