Quantcast

'ഇങ്ങനെ ഒരു കോരന്‍റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്'

പിണറായി വിജയന്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹരീഷ് പേരടി

MediaOne Logo

Web Desk

  • Published:

    25 April 2021 8:57 AM GMT

ഇങ്ങനെ ഒരു കോരന്‍റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്
X

കേരളത്തിലെ ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. വീണുപോകുന്നിടത്ത് നിന്ന് കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നയാളാണ് നേതാവ്. പിണറായി വിജയന്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹരീഷ് പേരടി പറഞ്ഞു.

"വീണുപോകുമ്പോൾ കൈ പിടിക്കുന്നവനെയാണ് സുഹൃത്ത്, സഹോദരൻ, നേതാവ്, സഖാവ്, മനുഷ്യൻ എന്നൊക്കെ പറയുക... ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിന്‍റെ മാത്രം നേതാവല്ല... ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ഇങ്ങനെ ഒരു കോരന്‍റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്..."

സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങാം എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഇതുപ്രകാരം കോവിഷീല്‍ഡിനും കോവാക്സിനും ലോകത്തെവിടെയുമില്ലാത്ത വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇങ്ങനെയാണെങ്കിലും കേരളത്തിലെ എല്ലാവര്‍ക്കും സൌജന്യമായിത്തന്നെ വാക്സിന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ഇതിന് പിന്നാലെ ആരും ആഹ്വാനം ചെയ്യാതെ തന്നെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നിക്ഷേപിച്ച് വാക്സിന്‍ ചലഞ്ച് ആരംഭിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി സംസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഓര്‍ഡര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്,സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ...

Posted by Hareesh Peradi on Saturday, April 24, 2021


TAGS :

Next Story