Quantcast

നടനും എഴുത്തുകാരനുമായ ബി.ഹരികുമാര്‍ അന്തരിച്ചു

നേരത്തെ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായ ഹരികുമാർ ഒരു വർഷമായി അസുഖബാധിതനായിരുന്നു

MediaOne Logo

Web Desk

  • Published:

    18 Nov 2022 7:15 AM

നടനും എഴുത്തുകാരനുമായ ബി.ഹരികുമാര്‍ അന്തരിച്ചു
X

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു. പോങ്ങുംമൂട് ബാപ്പുജി നഗർ- 201, 'ഓമന'യിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. നേരത്തെ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായ ഹരികുമാർ ഒരു വർഷമായി അസുഖബാധിതനായിരുന്നു.

നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഓഫീസറായി ഔദ്യോദിക സേവനം അനുഷ്ഠിച്ചു. അടൂര്‍ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ അടൂർഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം , പകല്‍ വിളക്ക് , മാരീചം , ചക്രവര്‍ത്തിനി , ഡയാന , കറുത്ത സൂര്യന്‍ , ഗന്ധര്‍വ്വന്‍ പാറ , കണ്മണി , അപരാജിത , വാടാമല്ലിക , കാമിനി , ഭൂരിപക്ഷം , അപഹാരം , രഥം (നോവലുകള്‍ ) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം ) എന്നിവയാണ് പ്രധാന കൃതികള്‍ . നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ശ്രീരേഖയാണ് ഭാര്യ, മകന്‍ - ഹേമന്ത്.

TAGS :

Next Story