Quantcast

ആ പോസ്റ്റര്‍ കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ ട്രോളാന്‍ തോന്നി: നടന്‍ കൈലാഷ്

യൂണിഫോമിട്ട പോസ്റ്റര്‍ കണ്ട് ഏറ്റവും കൂടുതല്‍ ഹാപ്പിയായയത് തന്റെ അച്ഛനാണെന്നും കൈലാഷ് പറയുന്നു

MediaOne Logo

Web Desk

  • Published:

    30 Jun 2023 2:49 PM GMT

ആ പോസ്റ്റര്‍ കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ ട്രോളാന്‍ തോന്നി: നടന്‍ കൈലാഷ്
X

കൊച്ചി: മിഷന്‍-സി സിനിമയുടെ പോസ്റ്ററിനെതിരെ വന്ന ട്രോളുകളും വിമര്‍ശനങ്ങളും തനിക്ക് തന്നെയാണ് പ്രയോജനമായതെന്ന് നടന്‍ കൈലാഷ്. പെട്ടെന്ന് നമ്മള്‍ ഒരു കണ്ടന്റ് ആവുകയാണെന്നും ടെക്‌നോളജീസ് മാറുമ്പോള്‍ എത്ര സമയം നമ്മള്‍ കണ്ടന്റ് ആണെന്നുള്ളതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റര്‍ കണ്ടപ്പോള്‍ സ്വയം ട്രോളാന്‍ തോന്നിയെന്നും പക്ഷേ, യൂണിഫോമിട്ട പോസ്റ്റര്‍ കണ്ട് ഏറ്റവും കൂടുതല്‍ ഹാപ്പിയായയത് തന്റെ അച്ഛനാണെന്നും കൈലാഷ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''മിഷന്‍-സി സിനിമയുടെ പോസ്റ്റര്‍ വന്ന സമയത്ത് ഇതെന്താണ് ഇയാള്‍ ഇങ്ങനെ എന്നൊക്കെ പറഞ്ഞ് ട്രോളുകളും ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതെനിക്ക് തന്നെയാണ് പ്രയോജനമായത്.

സൈബര്‍ ബുള്ളിയിങ് ചെയ്യുമ്പോള്‍ ഇന്‍ഡയറക്ട്‌ലി അത് ആര്‍ക്കെതിരെയാണോ ചെയ്യുന്നത് അയാള്‍ക്ക് തന്നെയാണ് പ്രയോജനമായി മാറുന്നത്. നമ്മള്‍ ഒരാളെ മോശമാക്കാനാണ് എന്തെങ്കിലും പറയുന്നത്. അല്ലെങ്കില്‍ അയാളെ ഒരു തമാശയാക്കി മാറ്റുകയാണ്. പക്ഷേ സംഭവിക്കുന്നത് അയാളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പെട്ടന്ന് കുറച്ച് ആളുകള്‍ സപ്പോര്‍ട്ട് ചെയ്തിട്ട് വരുന്നു, കുറച്ചുപേര്‍ പറ്റില്ലെന്ന് പറഞ്ഞ് വരുന്നു. അങ്ങനെ നമ്മള്‍ ഒരു കണ്ടന്റ് ആവുകയാണ്. ടെക്‌നോളജീസ് മാറുമ്പോള്‍ എത്ര സമയം നമ്മള്‍ കണ്ടന്റ് ആണെന്നുള്ളതാണ് പ്രധാനം.

സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്ന അന്ന് ഉച്ചക്കാണ് ഞാനത് കാണുന്നത്. വൈകീട്ട് അഞ്ച് മണിക്കാണ് പോസ്റ്റര്‍ ലോഞ്ച്. ഈ ഗണ്ണൊക്കെ പിടിച്ചിട്ട് ഞാന്‍ വേണോ എന്നാണ് പോസ്റ്റര്‍ കണ്ടിട്ട് ആദ്യം ഡയറക്ടറോട് ചോദിച്ചത്. നീ ഈ സിനിമയില്‍ ഇങ്ങനല്ലെ ചെയ്‌തേ, അത് വരട്ടെ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. യൂണിഫോമൊക്കെ ഓക്കെ ഗണ്‍ ഒഴിവാക്കിയാലോ എന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്തു. എനിക്ക് തന്നെ എന്നെ കണ്ടിട്ട് ട്രോളാന്‍ തോന്നിയിരുന്നു ആ സമയത്ത്.

എന്റെ അച്ഛന്‍ മിലിട്ടറിയിലായിരുന്നു. അദ്ദേഹത്തിന് ഭയങ്കര ആഗ്രഹമായിരുന്നു ഞാന്‍ മിലിട്ടറിയില്‍ പോകണമെന്ന്. ഞാന്‍ ഈ യൂണിഫോമിട്ട പോസ്റ്റര്‍ കണ്ട് ഏറ്റവും കൂടുതല്‍ ഹാപ്പിയായയത് എന്റെ അച്ഛനാണ്. നമ്മള് വിചാരിക്കാത്ത ഏരിയയിലാണ് ഇത് വര്‍ക് ചെയ്യുന്നത്. 2,000 പേര്‍ എന്നെ ചീത്ത പറയുമ്പോഴും എന്റെ അച്ഛന്‍ ആ ഫോട്ടോയില്‍ ഹാപ്പിയായാല്‍ എനിക്ക് അതാണ് ഇമ്പോര്‍ട്ടന്റ്.'' കൈലാഷ് പറഞ്ഞു.

TAGS :

Next Story