Quantcast

ഡാഡ താരം കവിന്‍ വിവാഹിതനായി

ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    21 Aug 2023 10:12 AM GMT

Actor Kavin gets married to Monicka David
X

കവിനും മോണിക്കയും

ചെന്നൈ: ഡാഡ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ കവിന്‍ വിവാഹിതനായി. മോണിക്ക ഡേവിഡാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സ്വര്‍ണ വര്‍ണത്തിലുള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ് പരമ്പരാഗത വേഷത്തിലായിരുന്നു കവിനെത്തിയത്. ഒലിവ് ഗ്രീന്‍-ഗോള്‍ഡന്‍ സാരിയിലായിരുന്നു മോണിക്ക. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആരാധകരും സുഹൃത്തുക്കളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

കാണ കാണും കലങ്ങ് എന്ന സീരിയലിലൂടെയാണ് കവിൻ അഭിനയരംഗത്തെത്തുന്നത്. ശരവണൻ മീനാക്ഷി സീരിയലിൽ വേദടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രദ്ധ നേടി. സംവിധായകൻ നെൽസന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കവിൻ 2019ൽ പുറത്തിറങ്ങിയ സിദിഹുന എന്നാനു തിയാല എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. ചിത്രം പരാജയപ്പെട്ടതോടെ ബിഗ് ബോസിൽ മത്സരാർത്ഥിയായി ഷോയിൽ പ്രവേശിച്ചു. ബിഗ് ബോസിന് ശേഷം ഒടിഡിയിൽ റിലീസ് ചെയ്ത ലിഫ്റ്റ് മികച്ച പ്രതികരണമാണ് നേടിയത്. ഇതിന് പിന്നാലെ വേഷമിട്ട ഡാഡ എന്ന ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.

TAGS :

Next Story