കാറപകടം: മലൈക അറോറയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പുനെയിൽ ഒരു ഫാഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്. പുനെയിൽ ഒരു ഫാഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. മലൈകയെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"മലൈകയുടെ നെറ്റിയിലാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സിടി സ്കാനെടുത്തു. ഇപ്പോൾ നിരീക്ഷണത്തിലാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്യും"- അപ്പോളോ ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലാണ് ഇന്നലെ അപകടമുണ്ടായത്. മലൈകയുടേത് ഉള്‍പ്പെടെ മൂന്ന് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് മലൈകയ്ക്ക് പരിക്കേറ്റത്. ഡ്രൈവറാണ് കാര്‍ ഓടിച്ചത്. അംഗരക്ഷകനും ഒപ്പമുണ്ടായിരുന്നു. അപകടം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എംഎൻഎസ് നേതാവിന്‍റെ കാറിലാണ് മലൈകയെ ആശുപത്രിയില്‍ എത്തിച്ചത്. മലൈക സുഖം പ്രാപിച്ചുവരികയാണെന്ന് സഹോദരി അമൃത അറോറ പറഞ്ഞു.
Summary- Actor-model Malaika Arora met with a car accident on Saturday afternoon when she was returning from a fashion event in Pune
Adjust Story Font
16