Quantcast

നേരിയ പനിയുണ്ട്, മറ്റു രോഗലക്ഷണങ്ങളില്ല; കോവിഡ് ബാധിച്ചതായി സുരേഷ് ഗോപി

മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചതായി എം.പി ഫേസ്ബുക്കില്‍ കുറിച്ചു

MediaOne Logo

Web Desk

  • Published:

    19 Jan 2022 8:36 AM GMT

നേരിയ പനിയുണ്ട്, മറ്റു രോഗലക്ഷണങ്ങളില്ല; കോവിഡ് ബാധിച്ചതായി സുരേഷ് ഗോപി
X

നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ്. മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചതായി എം.പി ഫേസ്ബുക്കില്‍ കുറിച്ചു.

''എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും എനിക്ക് കോവിഡ് പോസിറ്റീവായി. ഞാന്‍ എന്നെത്തന്നെ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. നേരിയ പനി ഒഴികെ, ഞാൻ പൂർണമായും സുഖമായിരിക്കുന്നു. ആരോഗ്യവാനാണ്. ഈ ഘട്ടത്തിൽ സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമായും രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള മനസുണ്ടായിരിക്കണമെന്നും'' സുരേഷ് ഗോപി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ പാപ്പന്‍റെ ഷൂട്ടിംഗ് പൂര്‍‌ത്തിയായത്. സുരേഷും ജോഷിയും ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മകന്‍ ഗോകുല്‍ സുരേഷും പാപ്പനില്‍ അഭിനയിക്കുന്നുണ്ട്.

അടുത്തിടെ നടന്‍ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നായകനായ സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും തനിക്ക് കോവിഡ് ബാധിച്ചുവെന്ന് പിന്നീട് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

TAGS :

Next Story