ഇഷ്ട പ്രഭാത ഭക്ഷണം ഇഡ്ഡലിയും തൈരും; എത്ര എണ്ണത്തിനാ ഊട്ടിക്കൊടുത്തിരിക്കുന്നതെന്ന് സുരേഷ് ഗോപി

ഇഷ്ട പ്രഭാത ഭക്ഷണം ഇഡ്ഡലിയും തൈരും; എത്ര എണ്ണത്തിനാ ഊട്ടിക്കൊടുത്തിരിക്കുന്നതെന്ന് സുരേഷ് ഗോപി

ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ അഭിമുഖം ചെയ്യാനെത്തിയ റേഡിയോ ജോക്കിയായ നൈല ഉഷ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു

MediaOne Logo

Web Desk

  • Published:

    27 Nov 2021 6:01 AM

ഇഷ്ട പ്രഭാത ഭക്ഷണം ഇഡ്ഡലിയും തൈരും; എത്ര എണ്ണത്തിനാ ഊട്ടിക്കൊടുത്തിരിക്കുന്നതെന്ന് സുരേഷ് ഗോപി
X

ആക്ഷന്‍ഹീറോ പരിവേഷത്തിലുള്ള സുരേഷ് ഗോപിയുടെ രണ്ടാം വരവ് ആഘോഷമാക്കി 'കാവല്‍' എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവംബര്‍ 25ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ജി പണിക്കരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. 'കാവൽ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബൈയിൽ എത്തിയ സമയത്ത് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് വൈറലായിരിക്കുന്നത്.

ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ അഭിമുഖം ചെയ്യാനെത്തിയ റേഡിയോ ജോക്കിയായ നൈല ഉഷ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു. ഇഷ്ടപ്പെട്ടെന്നും എന്നാൽ, ഇത് തന്‍റെ ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് അല്ലെന്നും പറഞ്ഞ സുരേഷ് ഗോപി ഇഡ്ഡലിയും ചമ്മന്തിയും തൈരുമാണ് തന്‍റെ ഇഷ്ടഭക്ഷണം എന്ന് വ്യക്തമാക്കുന്നു. ''ഇഡ്ഡലി ചമ്മന്തി തൈര് നാരങ്ങ അച്ചാറ്. തൈരും ചമ്മന്തിയും കൂടെ ഇങ്ങനെ മിക്സ് ചെയ്യും. എന്നിട്ട് അതിലേക്ക് നാരങ്ങ അച്ചാർ അങ്ങ് കലക്കും. എത്ര എണ്ണത്തിനെയാ ഞാൻ ഊട്ടിക്കൊടുത്തിരിക്കുന്നത്. ഇതു തന്നെ ചോറു വച്ചിട്ട് ചെയ്യും. ജോജു അവരോടൊക്കെ ചോദിച്ചു നോക്കൂ'' അവസാനം നിനക്ക് ഉരുട്ടിത്തന്നിട്ടില്ലേടി എന്ന് നൈലയോട് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ ഇല്ല സത്യമായിട്ടും എനിക്ക് തന്നിട്ടില്ല എന്ന് നൈല മറുപടിയും പറയുന്നുണ്ട്.

TAGS :

Next Story