ജയിലറില്‍ വില്ലന്‍ വിനായകന്‍? ആകാംക്ഷയോടെ ആരാധകര്‍

ജയിലറില്‍ വില്ലന്‍ വിനായകന്‍? ആകാംക്ഷയോടെ ആരാധകര്‍

ജയിലറില്‍ വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന കാര്യം ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ആരാധകരെ അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    23 Aug 2022 1:12 PM

ജയിലറില്‍ വില്ലന്‍ വിനായകന്‍? ആകാംക്ഷയോടെ ആരാധകര്‍
X

രജനികാന്തിനെ നായകനാക്കി നെൽസൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ജയിലറില്‍' മലയാളി താരം വിനായകന്‍ പ്രധാന വേഷത്തിലെത്തുന്നു. ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്‍മെന്‍റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം തന്‍റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചത്.'സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ ജയിലറില്‍ മലയാളി താരം വിനായകന്‍ പ്രധാന വേഷത്തിലെത്തുന്നു'- ശ്രീധരന്‍‌ പിള്ള ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക എന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ജയിലറിന്. രജനികാന്തിന്‍റെ 169ാമത്‌ ചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

പതിവ് പോലെ സ്റ്റൈൽ മന്നൻ രജനീകാന്ദ് ഈ ചിത്രത്തിലും സ്റ്റൈൽ ഒട്ടും കുറച്ചിട്ടില്ല. സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കൈകൾ പിന്നിൽ കെട്ടി ഗൗരവമായി നിൽക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്‍റെ നിർമാണം. പേര് പോലെ തന്നെ ചിത്രത്തിൽ ജയിലറിന്‍റെ വേഷത്തിലാണ് രജനി എത്തുക. പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാന വേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവകാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story