Quantcast

'ആ പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു...ഞാൻ കണ്ടു'; മാന്യനെന്ന് വെള്ളപൂശി നടക്കുന്നവരെ എന്നും ചീത്തപറയുമെന്ന് വിനായകൻ

'വിമർശിക്കുന്നത് ഒന്നിനേയും ബാധിക്കില്ല, കോവിഡിന്റെ മരുന്ന് ഏറ്റവും വൃത്തികെട്ടവനായ വിനായകനാണ് ഉണ്ടാക്കുന്നതെങ്കിൽ നിങ്ങൾ എന്റെ കാൽ ചുവട്ടിൽ വന്നിരിക്കും, അതാണ് ശക്തി'

MediaOne Logo

Web Desk

  • Updated:

    2022-03-23 06:06:05.0

Published:

23 March 2022 4:19 AM GMT

ആ പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു...ഞാൻ കണ്ടു; മാന്യനെന്ന് വെള്ളപൂശി നടക്കുന്നവരെ എന്നും ചീത്തപറയുമെന്ന് വിനായകൻ
X

ഈ ലോകത്ത് മാന്യനെന്ന് വെള്ളപൂശി നടക്കുന്ന അമാന്യന്മാരെ മുഖത്ത് നോക്കി ചീത്തപറയാന്‍ മടിയില്ലെന്ന് നടന്‍ വിനായകന്‍. സംവിധായകൻ രഞ്ജിത്ത് സെൻട്രൽ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് വിനായകന്‍റെ പ്രതികരണം. രഞ്ജിത്തിന് ആ പോസ്റ്റ് കൊണ്ടെന്നും അത് താന്‍ കണ്ടെന്നുമാണ് താരത്തിന്‍റെ പരാമര്‍ശം.

"ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കലക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും" വിനായകന്‍ പറഞ്ഞു. അവ മനപൂര്‍വം തന്നെ ഇടുന്ന പോസ്റ്റുകളാണെന്നും വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുത്തീ എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ വേദിയില്‍വെച്ചാണ് വിനായകന്‍ പ്രതികരിച്ചത്.

ഈ ലോകത്ത് മാന്യന്‍ എന്ന് പറഞ്ഞ് വെള്ളപൂശിയ നടക്കുന്നവരെ എന്നും ചീത്തപറയും. എന്നാല്‍, ഇത് സിനിമയെ ബാധിക്കുന്നില്ല എന്നതിന്റെ തെളിവാണ് 2016 മുതല്‍ കാണുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. "വിമര്‍ശിക്കുന്നത് ഒന്നിനേയും ബാധിക്കില്ല, കോവിഡിന്റെ മരുന്ന് ഏറ്റവും വൃത്തികെട്ടവനായ വിനായകനാണ് ഉണ്ടാക്കുന്നതെങ്കില്‍ നിങ്ങള്‍ എന്റെ കാല്‍ ചുവട്ടില്‍ വന്നിരിക്കും, അതാണ് ശക്തി, ഞാനൊരു വൃത്തികെട്ടവനാണ്" അദ്ദേഹം പറയുന്നു.

ഐ.എഫ്.എഫ്.കെ ഉദ്ഘാടന വേദിയില്‍ ഭാവന അതിഥിയായി എത്തിയപ്പോള്‍ പോരാട്ടത്തിന്റെ പെണ്‍ പ്രതീകമെന്ന് വിശേഷിപ്പിച്ചാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് അവരെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വേട്ടകാരനൊപ്പം നിന്ന അതേ ആള്‍ തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ചുവെന്നായിരുന്നു മുഖ്യ വിമര്‍ശനം. ഇതിനു പിന്നാലെയാണ് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അതേസമയം, ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി എത്തിപ്പെട്ടതായിരുന്നെന്നുമായിരുന്നു സംഭവത്തില്‍ രഞ്ജിത്തിന്‍റെ വിശദീകരണം.

TAGS :

Next Story