Quantcast

'ഞങ്ങൾ പിരിയുകയാണെന്ന് ഞങ്ങളും കേട്ടു'; വിവാഹമോചന വാര്‍ത്തയില്‍ നടി അസിൻ

"ഞങ്ങളിപ്പോൾ വേനലവധിയുടെ മധ്യത്തിലാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം ആസ്വദിക്കുന്നു."

MediaOne Logo

Web Desk

  • Published:

    28 Jun 2023 7:54 AM GMT

actor asin
X

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയിലും ബോളിവുഡിലും വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് അസിൻ. വെള്ളിത്തിരയിൽ തിളങ്ങി നില്‍ക്കവെ നടന്ന വിവാഹത്തിന് ശേഷം അസിൻ അഭിനയ ജീവിതത്തിന് വിരാമമിട്ടു. മൈക്രോമാക്‌സ്-റെവോൾട്ട് ബ്രാൻഡുകളുടെ മേധാവി രാഹുൽ ശർമയാണ് 2016ൽ അസിനെ മിന്നുകെട്ടിയത്. ദാമ്പത്യ ജീവിതത്തിന് ഏഴു വർഷം പ്രായമാകുമ്പോൾ ഇരുവരും പിരിയുകയാണ് എന്ന അഭ്യൂഹങ്ങളും വിനോദ മാധ്യമങ്ങളിൽ നിറഞ്ഞു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ശക്തിയേറിയത്.

എന്നാൽ വിവാഹമോചിതയാകുന്നു എന്ന റിപ്പോർട്ടുകൾ ശക്തമായ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ നടി. 'സമ്പൂർണമായി അടിസ്ഥാന രഹിതം' എന്നാണ് ഇവർ വാർത്തകളെ വിശേഷിപ്പിച്ചത്.

'ഞങ്ങളിപ്പോൾ വേനലവധിയുടെ മധ്യത്തിലാണ്. ഒരുമിച്ചിരുന്ന് പ്രാതൽ ആസ്വദിക്കുന്നു. സാങ്കൽപ്പികവും അടിസ്ഥാനരഹിതവുമായ 'വാർത്ത'കളിലൂടെ കടന്നു പോകുന്നു. ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിച്ചിരുന്ന് കല്യാണം പ്ലാൻ ചെയ്യുമ്പോൾ ഞങ്ങൾ പിരിയുകയാണ് എന്ന വാർത്ത വന്നത് ഓർക്കുന്നു. കുറച്ചു കൂടി നല്ലതു ചെയ്യൂ. വിസ്മയകരമായ അവധിക്കാലം ചെലവഴിക്കുന്ന വേളയിൽ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തിയതിൽ നിരാശയുണ്ട്. നിങ്ങൾക്ക് സുദിനം നേരുന്നു' - എന്നാണ് അസിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.




2001ൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ അഭിനയ രംഗത്തെത്തിയത്. പിന്നീട് തമിഴിലേക്കും ബോളിവുഡിലേക്കും ചേക്കേറി. തമിഴ് ബ്ലോക്ബസ്റ്റർ സിനിമ ഗജിനി അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്.

TAGS :

Next Story