Quantcast

'അല്ലാഹു നമ്മുടെ ആരാധനകൾ സ്വീകരിക്കട്ടെ'; ഉംറ ചെയ്ത് നടി ഹിന ഖാൻ

മാതാവിന്റെയും സഹോദരന്റെയും ഒപ്പമായിരുന്നു നടിയെത്തിയത്

MediaOne Logo

Web Desk

  • Updated:

    22 March 2023 1:26 PM

Published:

22 March 2023 1:06 PM

അല്ലാഹു നമ്മുടെ ആരാധനകൾ സ്വീകരിക്കട്ടെ; ഉംറ ചെയ്ത് നടി ഹിന ഖാൻ
X

സൗദി അറേബ്യയിലെത്തി ഉംറ ചെയ്ത് നടിയും ബിഗ്‌ബോസ് 11 താരവുമായിരുന്ന ഹിന ഖാൻ. റമദാന് ദിവസങ്ങൾ ബാക്കി നിൽക്കേ കുടുംബ സമേതമാണ് നടി ഉംറ ചെയ്യാനെത്തിയത്. മക്കയിലെത്തി ഉംറ ചെയ്യുന്ന ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. മാതാവിന്റെയും സഹോദരന്റെയും ഒപ്പമായിരുന്നു നടിയെത്തിയത്.

'ആദ്യത്തെ ഉംറ, അല്ലാഹു നമ്മുടെ ഉംറയും പ്രാർഥനയും സ്വീകരിക്കട്ടെ, എല്ലാം എളുപ്പമാക്കിയതിന് അല്ലാഹുവിന് നന്ദി' നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഹിനയ്ക്ക് പുറമേ ബിഗ് ബോസ് മത്സരാർഥികളായിരുന്ന അലി ഗോനിയും അസിം റിയാസും ഈയടുത്ത് ഉംറ നിർവഹിച്ചിരുന്നു. ടെന്നീസ് താരം സാനിയ മിർസയും ഉംറ ചെയ്തിരുന്നു.

'ഷദ്യാന്ദ്ര'യെന്ന വെബ് സീരിസിലാണ് ഹിന ഒടുവിൽ അഭിനയിച്ചത്. കുനാൽ റോയി കപൂറും ചന്ദൻ റോയി സന്യലുമാണ് കൂടെ അഭിനയിച്ചത്. 'യേഹ് രിഷ്ത ക്യാ കെഹ്‌ലാതാ ഹെ' ടി.വി സീരിയലിലൂടെയാണ് നടി പ്രശസ്തയായത്. 'കസൗതി സിന്ദഗി കായി'യിലെ നെഗറ്റീവ് റോളും ശ്രദ്ധിക്കപ്പെട്ടു.

Actress Hina Khan performed Umrah

TAGS :

Next Story