Quantcast

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു; വരന്‍ ഫഹീം സഫര്‍

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    24 Dec 2022 5:18 AM GMT

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു; വരന്‍ ഫഹീം സഫര്‍
X

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


''ജോലി സ്ഥലത്ത് ഞങ്ങള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി. പിന്നീട് സുഹൃത്തുക്കളായി. ഉറ്റ സുഹൃത്തുക്കളായി..ആത്മമിത്രങ്ങളും. സ്നേഹവും വെളിച്ചവും ഒത്തിരി ചിരിയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം ഇതാ, ഞങ്ങളുടെ വിവാഹനിശ്ചയം'' എന്‍ഗേജ്മെന്‍റ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറിന്‍ കുറിച്ചു.

കൊല്ലം സ്വദേശിയായ നൂറിന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ നായകനായ ബാലു വര്‍ഗീസിന്‍റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. പിന്നീട് ഒമറിന്‍റെ തന്നെ സംവിധാനത്തിലുള്ള ഒരു അഡാര്‍ ലവ് എന്ന ചിത്രമാണ് നൂറിന്‍റെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ഗാഥാ ജോണ്‍ എന്ന കഥാപാത്രം ശ്രദ്ധ നേടി. ധമാക്ക, ബര്‍മുഡ, വിധി എന്നിവയാണ് നൂറിന്‍ അഭിനയിച്ച മറ്റു സിനിമകള്‍. മികച്ചൊരു നര്‍ത്തകി കൂടിയാണ് നൂറിന്‍.


തിരുവനന്തപുരം സ്വദേശിയായ ഫഹീം ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമയിലെത്തുന്നത്. ജൂണ്‍,പതിനെട്ടാം പടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജും ശ്രുതി രാമചന്ദ്രനും അഭിനയിച്ച 'മധുരം' എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഫഹീമായിരുന്നു. ചിത്രത്തില്‍ താജുദ്ദീന്‍ എന്ന കഥാപാത്രത്തെയും ഫഹീം അവതരിപ്പിച്ചിരുന്നു.

TAGS :

Next Story