Quantcast

'ഇത് ഗസ്സയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക്'; ഫിലിം ഫെയർ പുരസ്‌കാരം വാങ്ങിയ ശേഷം നടി രാജശ്രീ ദേശ്പാണ്ഡെ

ട്രയൽ ബൈ ഫയർ എന്ന സീരീസിലെ പ്രകടനത്തിനാണ് നടി പുരസ്‌കാരത്തിന് അർഹയായത്.

MediaOne Logo

Web Desk

  • Published:

    29 Nov 2023 1:49 PM GMT

ഇത് ഗസ്സയിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങൾക്ക്; ഫിലിം ഫെയർ പുരസ്‌കാരം വാങ്ങിയ ശേഷം നടി രാജശ്രീ ദേശ്പാണ്ഡെ
X

മുംബൈ: ഒടിടി വിഭാഗത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികള്‍ക്ക് സമർപ്പിച്ച് നടി രാജശ്രീ ദേശ്പാണ്ഡെ. പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ഇവരുടെ സമർപ്പണം. ട്രയൽ ബൈ ഫയർ എന്ന സീരീസിലെ പ്രകടനത്തിനാണ് നടി പുരസ്‌കാരത്തിന് അർഹയായത്.

'ഈ ലോകത്തിലെ എല്ലാ നീലത്തിനും ശേഖർ കൃഷ്ണമൂർത്തിക്കും (ട്രയൽ ബൈ ഫയറിന്‍റെ എഴുത്തുകാര്‍), ഗസ്സയിലും ഫലസ്തീനിലും നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിൽ ജീവൻ നഷ്ടമായ എല്ലാ നിരപരാധികൾക്കും കുട്ടികൾക്കും, എന്റെ ഗ്രാമങ്ങൾക്ക്, അടിസ്ഥാന സൗകര്യങ്ങൾ ഇനിയും കാത്തിരിക്കുന്ന കർഷകർക്ക്, കാണാനും കേൾക്കപ്പെടാനുമുള്ള ഒരവസരത്തിനായി കാത്തിരിക്കുന്ന എല്ലാ സ്രഷ്ടാക്കള്‍ക്കും എഴുത്തുകാർക്കും സംവിധായകർക്കും നടന്മാർക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഈ ലോകത്ത് സ്‌നേഹവും അനുകമ്പയുമുള്ള ആളുകളെ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അതാണ് ഇന്നും എന്നും വേണ്ടത്' - എന്നായിരുന്നു അവരുടെ പ്രസംഗം.



1997ൽ ഡൽഹിയിലെ ഉപ്ഹാർ സിനിമാ തിയറ്ററിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ച 59 പേരുടെ കഥ പറയുന്ന ചിത്രമാണ് ട്രയൽ ബൈ ഫയർ. നീലം, ശേഖർ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് എഴുതിയ പുസ്തകം ആധാരമാക്കിയുള്ളതാണ് ചിത്രം. രാജശ്രീക്ക് പുറമേ, പ്രശാന്ത് നായർ, അഭയ് ഡിയോൾ, രാജേഷ് തൈലാങ്, ആശിഷ് വിദ്യാർത്ഥി, അനുപം ഖേർ, രത്‌ന പഥക്, ശിൽപ്പ ശുക്ല, ശ്രാദുൽ ഭരദ്വാജ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.

നളിൻ കുമാർ പാണ്ഡ്യ(പാൻ നളിൻ)യുടെ ആൻഗ്രി ഇന്ത്യൻ ഗോഡസസ്, സനൽ കുമാർ ശശിധരന്റെ സെക്‌സി ദുർഗ, നെറ്റ്ഫ്‌ളിക്‌സ് സീരീസ് സേക്രഡ് ഗെയിംസ് തുടങ്ങിയ ചിത്രങ്ങളിൽ രാജശ്രീ വേഷമിട്ടിട്ടുണ്ട്.

Summary: Actress Rajshri Deshpande Dedicates Her Award To Gaza Victims and Indian Farmers

TAGS :

Next Story