സ്‌കൂൾ,കോളേജ് വിനോദയാത്രകൾ കെ.എസ്.ആർ.ടി.സിയിലാക്കണം: രഞ്ജിനി
2018ൽ ഉദ്ഘാടനം ചെയ്ത കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും രഞ്ജിനി
സ്‌കൂൾ,കോളേജ് വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണമെന്ന് നടി രഞ്ജിനി. പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രഞ്ജിനിയുടെ പ്രതികരണം.
സ്‌കൂൾ,കോളേജ്,യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വിനോദയാത്രകളെല്ലാം കെഎസ്ആർടിസി ബസുകളിലാക്കണമെന്നും ഇത് ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് അധിക വരുമാനമുണ്ടാക്കുകയും ചെയ്യുമെന്ന് രഞ്ജിന് ഫേസ്ബുക്കിൽ കുറിച്ചു. 2018ൽ ഉദ്ഘാടനം ചെയ്ത കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും രഞ്ജിനി ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
5 വിദ്യാർഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന്റെ ദുഖത്തിലാണ് കേരളം. കർശന മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോഴും എങ്ങനെയാണ് സ്വകാര്യ ബസുകളിൽ ഫ്‌ളാഷ് ലൈറ്റുകളും സൈറനുകളും ഉണ്ടാവുന്നതെന്ന് മനസ്സിലാകുന്നില്ല. സ്‌കൂൾ,കോളേജ്,യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും കെഎസ്ആർടിസി ബസിലാക്കണം എന്നാണ് സർക്കാരിനോടുള്ള ഏക അപേക്ഷ. ഇത് ഭാവിയിൽ അപകടകരമായ സംഭവങ്ങൾ ഒഴിവാക്കുകയും കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കുകയും ചെയ്യും. 2018ൽ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?
Adjust Story Font
16