Quantcast

ഭക്ഷ്യകിറ്റ് നല്‍കി, മതപരമായ ആഘോഷങ്ങള്‍ റദ്ദാക്കി: കേരളം മാതൃകയെന്ന് റിച്ച ഛദ്ദ

'വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ പ്രചാരണങ്ങളില്‍ കാര്യമില്ല'

MediaOne Logo

Web Desk

  • Published:

    27 April 2021 9:48 AM GMT

ഭക്ഷ്യകിറ്റ് നല്‍കി, മതപരമായ ആഘോഷങ്ങള്‍ റദ്ദാക്കി: കേരളം മാതൃകയെന്ന് റിച്ച ഛദ്ദ
X

കോവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവെച്ച് റിച്ച പറഞ്ഞതിങ്ങനെ-

"വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ എന്തുപറയുന്നു എന്നതില്‍ കാര്യമില്ല. കഴിഞ്ഞ വര്‍ഷം കേരളം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡ് വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടെന്ന് തന്നെ പഴയ നിലയിലേക്ക് അവര്‍ തിരിച്ചെത്തി. ആള്‍ക്കൂട്ടമുള്ള മതപരമായ ആഘോഷങ്ങളെല്ലാം റദ്ദാക്കി. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുകയും ചെയ്തു"

കോവിഡ് രണ്ടാം തരംഗം സുനാമിയായി ആഞ്ഞടിക്കുന്നതിനിടെ ഓക്സിജന്‍ സംഭരണത്തിലും മറ്റും കേരളം നടത്തിയ മുന്നൊരുക്കങ്ങള്‍ ദേശീയ തലത്തില്‍ തന്നെ പ്രശംസിക്കപ്പെടുകയാണ്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും മരണ നിരക്ക് പരമാവധി താഴ്ത്താന്‍ കേരളം സ്വീകരിച്ച നടപടികളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച് മുതിര്‍ന്ന മാധ്യമപ്രവർത്തകന്‍ രാജ്ദീപ് സർദേശായി പറഞ്ഞത് മറ്റു സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നാണ്- "പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന് എന്നെ ഭീഷണിപ്പെടുത്തിയവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി പറയുന്നു. കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. മാത്രമല്ല കഴിഞ്ഞ വർഷം ഓക്സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്കു പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്. ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപമിറക്കുകയല്ലാതെ മറ്റൊരു പരിഹാരമില്ല".

TAGS :

Next Story