Quantcast

തന്‍റെ ചിത്രം ഉപയോഗിച്ച് പണംതട്ടല്‍, ചാന്‍സ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍: മുന്നറിയിപ്പുമായി സാധിക

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സാധിക

MediaOne Logo

Web Desk

  • Published:

    19 May 2021 9:48 AM GMT

തന്‍റെ ചിത്രം ഉപയോഗിച്ച് പണംതട്ടല്‍, ചാന്‍സ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍: മുന്നറിയിപ്പുമായി സാധിക
X

സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴി പണംതട്ടല്‍ നടക്കുന്നുവെന്ന് നടി സാധിക വേണുഗോപാല്‍. ചാന്‍സ് വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അല്ലാതെ വേറെ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും താന്‍ ഇല്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം നീക്കം ചെയ്യിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. വഞ്ചിതരാകാതെ നോക്കുക. സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സാധിക വ്യക്തമാക്കി.

സാധികയുടെ കുറിപ്പ്

നിങ്ങളുടെ ശ്രദ്ധയിലേക്ക്,

സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.

പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും ചാൻസ് നൽകാമെന്നും മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട് അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും ആണ്.

എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപ്പെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.

ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചാൻസ് ഓഫർ ചെയ്യുകയോ പണം ചോദിക്കുകയോ ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങള്‍ക്ക് റിപ്പോർട്ട്‌ ചെയ്യാവുന്നതാണ്.

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും.

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെഴ്സ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ

TAGS :

Next Story