Quantcast

ഒരുപാട് വൈകിയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നത്: നടി സ്വാസിക

സെക്രട്ടേറിയറ്റിന് മുമ്പിലാണ് സ്വാസിക പൊങ്കാലയിട്ടത്

MediaOne Logo

Web Desk

  • Updated:

    7 March 2023 11:25 AM

Published:

7 March 2023 11:17 AM

swasika, attukal ponkala, entertainment
X

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാലയിടാനെത്തി നടി സ്വാസിക. സെക്രട്ടേറിയറ്റിന് മുമ്പിലാണ് നടി പൊങ്കാലയിട്ടത്. പൊങ്കാലയിടാൻ ഒരുപാട് വൈകിയെന്നും വരുന്ന വർഷങ്ങളിൽ നന്നായി പൊങ്കാലയിടണമെന്നാണ് ആഗ്രഹമെന്നും നടി പറഞ്ഞു.

'പലപ്പോഴും ഷൂട്ടിങിലോ മറ്റു തിരക്കുകളിലോ ആയിരിക്കും. അതുകൊണ്ട് തന്നെ നോമ്പെടുക്കാനോ പൊങ്കാലയിടാനോ ഒന്നും കഴിയാറില്ല. എന്നാൽ ഇപ്രാവശ്യം മൂന്നു നാലു ദിവസമായി ഇതിന്റെ തിരക്കിലായിരുന്നു. ഇന്നലെ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. എല്ലാവരും വളരെ സന്തോഷത്തോടു കൂടിയാണ് പൊങ്കാല ആഘോഷിക്കുന്നത്. വരും വർഷങ്ങളിൽ ഇതിലും നന്നായി പൊങ്കാലയിടണമെന്നാണ് ആഗ്രഹം'- സ്വാസിക പറഞ്ഞു

പതിവുപോലെ പൊങ്കാലയർപ്പിക്കാൻ സിനിമാ- ടെലിവിഷൻ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ക്ഷേത്രത്തോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിന് മുമ്പിലാണ് ചിപ്പിയും സീമ ജി നായരും ജലജയും പൊങ്കാലയിട്ടത്.

മുൻ വർഷങ്ങളിൽ പൊങ്കാലയിട്ട അതേ സ്ഥലത്തായിരുന്നു ഇക്കുറിയും സിനിമ സീരിയൽ താരങ്ങളുടെ പൊങ്കാല. സകല പ്രൗഢിയോടും കൂടി ഇക്കുറി പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരങ്ങൾ. വളരെയധികം സന്തോഷമുണ്ടെന്ന് ചിപ്പി പ്രതികരിച്ചു. സിനിമ - സീരിയൽ താരങ്ങളായ സീമ ജി നായർ, രമ്യ, ജലജ, ഉഷ തുടങ്ങി നിരവധിപേർ ക്ഷേത്ര പരിസരത്തോട് ചേർന്നുള്ള സ്ഥലത്ത് പൊങ്കാലയിട്ടു.

TAGS :

Next Story