ഡയാലിസിസ് ചെയ്യാന്‍ പോലും പണമില്ല; മകളുടെ ചികിത്സക്ക് സഹായം തേടി സാറാസിലെ നടി
വൃക്ക നൽകാൻ താൻ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു
വൃക്കരോഗിയായ മകളുടെ ചികിത്സയ്ക്ക് സഹായമഭ്യർത്ഥിച്ച് നടി വിമല. വൃക്ക നൽകാൻ താൻ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു. ആറ് വർഷത്തോളമായി വിമലയുടെ മകൾക്ക് രോഗം ബാധിച്ചിട്ട്. 17-ാം വയസിലാണ് തന്‍റെ വിവാഹം നടക്കുന്നത്. മക്കളുടെ ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചു. തുടർന്ന് പല ജോലികൾ ചെയ്താണ് താൻ മക്കളെ വളർത്തിയത് എന്ന് വിമല പറയുന്നു.
'ഇതെന്‍റെ മോളാണ്. അവൾക്ക് കിഡ്‌നിയ്ക്ക് അസുഖം തുടങ്ങിയിട്ട് ആറ് വർഷത്തോളമായി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുപോലും ഇപ്പോൾ നിവൃത്തിയില്ലാതിരിക്കുകയാണ്.കിഡ്‌നി മാറ്റിവയ്ക്കണമെന്ന് പറഞ്ഞു.ഞാൻ കിഡ്‌നി കൊടുക്കാന്ന് വിചാരിച്ചതാണ്. പക്ഷേ ഓപ്പറേഷൻ ചെയ്യാൻ പോലും ഞങ്ങളുടെ കയ്യില്‍ കാശില്ല.ദയവു ചെയ്ത് എല്ലാവരും സഹായിക്കണം.യാതൊരു വഴിയുമില്ല'- വിമല പറഞ്ഞു.
രണ്ട് പെണ്‍കുട്ടികളാണ് വിമലയ്ക്ക് ഉള്ളത്. ഭര്‍ത്താവ് നാരായണന്‍ വർഷങ്ങൾക്ക് മുൻപ് മരിച്ചു. ഭർത്താവ് മരിച്ചതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് വിമല മക്കളെ വളർത്തിയത്. രണ്ട് പേരുടെയും വിവാഹം നടത്തി. താമസിച്ചിരുന്ന വീട് വരെ വില്‍ക്കേണ്ടി വന്നു. തേവരയിലെ താൻ താമസിക്കുന്ന വീടിന് മുകളിൽ സംവിധായകൻ ആഷിഖ് അബുവിന്റെ സഹസംവിധായകൻ താമസിച്ചിരുന്നു. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ഓഡിഷൻ വിവരം അറിയുന്നത്. തുടർന്ന് മഹേഷിന്‍റെ പ്രതികാരത്തിൽ വേഷം ലഭിച്ചു. ഈയിടെ പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രത്തിൽ വിമല അവതരിപ്പിച്ച അമ്മായിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Adjust Story Font
16