'നടന്നത് ഫണ്‍ ടോക്ക്, വിഷമം തോന്നിയെങ്കില്‍ മാപ്പ്'; സിനിമാ വേതന വിവാദത്തില്‍ അജു വര്‍ഗീസ്
'ഒരു പുതിയ സംവിധായകന്‍റെ സിനിമ നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ അവിടെ സിനിമയാണ് പ്രാധാന്യമെങ്കില്‍ പൈസ ചോദിക്കില്ല'
പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളതെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസ്. താന്‍ അഭിമുഖത്തില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടില്‍ ഇല്ലാതായി പോയെന്ന് അജു വിശദീകരണ കുറിപ്പില്‍ പറഞ്ഞു. അഭിമുഖം ഒരു ഫണ്‍ ടോക്ക് ആയിരുന്നെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായും അജു വര്‍ഗീസ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. ഫേസ്ബുക്കിലെ സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിലാണ് അജു വര്‍ഗീസ് വിശദീകരണ കുറിപ്പ് പങ്കുവെച്ചത്.
ഒരു പുതിയ സംവിധായകന്‍റെ സിനിമ നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ അവിടെ സിനിമയാണ് പ്രാധാന്യമെങ്കില്‍ പൈസ ചോദിക്കില്ല. ആദ്യം തന്നെ പൈസ കൊടുക്കുന്നില്ലെന്ന് പറയണം. അതിന് സമ്മതമാണെങ്കില്‍ മാത്രം സിനിമ ചെയ്യുകയെന്നാണ് അജു വര്‍ഗീസ് അഭിമുഖത്തില്‍ പറഞ്ഞത്. ഫന്‍റാസ്റ്റിക് ഫിലിംസ് നിര്‍മിച്ച 'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അജുവിന്‍റെ പരാമര്‍ശം. ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് 'പ്രകാശന്‍ പറക്കട്ടെ' നിര്‍മ്മിക്കുന്നത്.
അഭിമുഖത്തിലെ വിവാദ ഭാഗമിങ്ങനെ:
ധ്യാന്‍: പിന്നെ പുതുമുഖ സംവിധായകര്‍ക്ക് പൈസ ഒന്നും കൊടുക്കണ്ട.
അജു: അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍, ശംഭു അത് നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പൈസ ചോദിക്കില്ല. എനിക്ക് അവിടെ പ്രാധാന്യം സിനിമയാണെങ്കില്‍ ഞാന്‍ ചോദിക്കില്ല. പക്ഷെ ഞാന്‍ സിനിമ നിര്‍മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ? പിന്നെ ഞാന്‍ നിര്‍മിക്കുമ്പോള്‍ സംവിധായകന് പൈസ കൊടുക്കുന്നില്ലെങ്കില്‍ അത് ഞാന്‍ ആദ്യം തന്നെ അയാളോട് പറയും. അതിന് സമ്മതം ആണെങ്കില്‍ മാത്രം മതി സിനിമ ചെയ്യുക. അത് സന്തോഷത്തോടെ വേണം ചെയ്യാന്‍. തയ്യാറല്ലെങ്കില്‍ എനിക്ക് കാശ് വരുന്ന സമയത്ത് സന്തോഷത്തോടെ ചെയ്യാം.
അജു വര്‍ഗീസിന്‍റെ വിശദീകരണ കുറിപ്പ്:
പ്രകാശൻ പരക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്‍റെ ഇന്‍റർവ്യൂവിലെ ചില പരാമർശങ്ങൾ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന പലർക്കും വേദനിച്ചു എന്നറിഞ്ഞു.
അതിനാൽ ഇന്‍റർവ്യൂവിലെ ആ ഭാഗം ഇവിടെ ചേർക്കുന്നു.
1) പണിയെടുക്കുന്നവർക്കു വേതനം കൊടുക്കണം എന്ന് ഞാൻ തുടക്കം തന്നെ പറയുന്നു.
2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോൾ, "മാസം ഇത്രേം ഉള്ളു" എന്നും അല്ലേൽ "മാസം ഒന്നുമില്ലെന്നോ" ആദ്യം പറയും.
ഇതിൽ തലക്കെട്ടു വന്നത് "മാസം ഒന്നുമില്ലെന്ന്" മാത്രം. ഞാൻ തന്നെ പറഞ്ഞ 2 കാര്യങ്ങൾ എന്റെ വാക്കുകൾ അല്ലാതായി 🤔
Basically it was a fun talk.
Who ever felt offended, my sincere apologies
Adjust Story Font
16