ഒറ്റ ദിവസം ആലിയ വാങ്ങിയത് മൂന്ന് അപ്പാര്‍ട്ട്മെന്‍റുകള്‍; രണ്ടു ഫ്ലാറ്റുകള്‍ സഹോദരിക്ക് സമ്മാനിച്ചു
2.26 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും നടി അടച്ചു
ആലിയ ഭട്ട്
മുംബൈ: ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് ആലിയ ഭട്ട്. ഗാൽ ഗാഡോട്ടിനൊപ്പം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. വീടുകള്‍ വാങ്ങിക്കൂട്ടുക എന്നത് ആലിയയുടെ ഒരു ഹോബിയാണ്. ഇപ്പോള്‍മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലില്‍ ഒരു പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ബാന്ദ്ര വെസ്റ്റിൽ 2,497 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെന്‍റിനായി നടി 37.80 കോടി രൂപ നൽകിയെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ മാസത്തിൽ ബാന്ദ്രയിൽ ആലിയ ഭട്ട് ഒന്നിലധികം വീടുകൾ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. 2.26 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും നടി അടച്ചു.ഏപ്രില്‍ 10നായിരുന്നു പുതിയ അപ്പാര്‍ട്ട്മെന്‍റിന്‍റെ രജിസ്ട്രേഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലിയയുടെ പുതിയ വിലാസം പാലി ഹില്ലിലെ ഏരിയൽ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിലാണ്.ഇത് കൂടാതെ നടി തന്‍റെ സഹോദരി ഷഹീൻ ഭട്ടിന് മുംബൈയിലെ രണ്ട് അപ്പാർട്ട്‌മെന്‍റുകളും സമ്മാനിച്ചു.7.68 കോടി വില വരുന്ന അപ്പാര്‍ട്ട്മെന്‍റുകളാണ് സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 10ന് തന്നെയായിരുന്നു ഇതിന്‍റെ രജിസ്ട്രേഷനും. മുംബൈയിലെ ജുഹുവിലുള്ള ജിജി അപ്പാർട്ട്‌മെന്‍റിലെ 2,086.75 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഫ്ലാറ്റുകളാണ് സഹോദരിക്ക് സമ്മാനിച്ചത്. 30.75 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും ആലിയ അടച്ചു.
രൺവീർ സിങ്ങിനൊപ്പം കരൺ ജോഹർ സംവിധാനം ചെയ്യുന്ന റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ട് അടുത്തതായി അഭിനയിക്കുന്നത്.കൂടാതെ, പ്രിയങ്ക ചോപ്രയ്ക്കും കത്രീന കൈഫിനുമൊപ്പം ഫർഹാൻ അക്തറിന്റെ 'ജീ ലെ സരാ' എന്ന ചിത്രത്തിലും നടി അടി അഭിനയിക്കുന്നുണ്ട്.
Adjust Story Font
16