ആലിയ ഭട്ടിന് 29ാം പിറന്നാൾ; ബ്രഹ്‌മാസ്ത്രയിലെ ഇഷയെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ
ആലിയ- രൺബീർ ജോടികൾ ഒന്നിക്കുന്ന ചിത്രത്തിൻറെ ഒന്നാം ഭാഗം 2022 സെപ്തംബർ ഒമ്പതിന് തിയേറ്ററുകളിലെത്തും
ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്ന ഇഷ എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആലിയയുടെ 29ാം പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ സംവിധായകനായ അയാന്‍ മുഖര്‍ജി വീഡിയോ പങ്കുവെച്ചത്. ആലിയ- രണ്‍ബീര്‍ ജോടികള്‍ ബിഗ്സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2022 സെപ്തംബര്‍ ഒമ്പതിനാണ് ചിത്രത്തിന്‍ ഒന്നാം ഭാഗം തിയേറ്ററുകളിലെത്തുക.
ആലിയയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അയാന്‍ വീഡിയോ പങ്കുവെച്ചത്. ഇഷയെ പരിചയപ്പെടാൻ ഇതിനേക്കാള്‍ നല്ലൊരു ദിവസമില്ലെന്ന ക്യാപ്ഷന്‍ സഹിതം ആലിയയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ബ്രഹ്മാസ്ത്ര പ്രേക്ഷകരിലെത്തുക. എസ്.എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ചിത്രം അവതരിപ്പിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ആദ്യം ഭാഗം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണെത്തുക.
happy birthday to me 🙃
— Alia Bhatt (@aliaa08) March 15, 2022
can't think of a better day and a better way for you'll to meet Isha ..
Ayan my wonder boy. I love you. Thank you! ☀️#brahmastra pic.twitter.com/hlnHP1Ott7
സംവിധായകനായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ദാനുവിന്റെയും മകളായി 1993 മാർച്ച് 15നാണ് ആലിയയുടെ ജനനം. 1999ൽ സംഘര്‍ഷ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ആലിയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 23 വര്‍ഷക്കാലമായി മുപ്പതോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ആലിയ. 2012ൽ കരണ്‍ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നായികയായി രംഗപ്രവേശം.
2014ല്‍ പുറത്തിറങ്ങിയ ഇംത്യാസ് അലിയുടെ ഹൈവേ എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടി. ടൂ സ്റ്റേറ്റ്സ്, ഉഡ്താ പഞ്ചാബ്, ഡിയര്‍ സിന്ദ്ഗി, ഗല്ലി ബോയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്ത്യാവാടിയാണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
Adjust Story Font
16