ചരിത്രമെഴുതി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ
കനി കുസൃതി, ദിവ്യ പ്രഭ, ഛായാ ഖദം, ഹൃദ്ദു ഹാറൂൺ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പാരീസ്: കാൻ ചലച്ചിത്ര മേളയിൽ പുതുചരിത്രം രചിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രമാണ് സിനിമ സ്വന്തമാക്കിയത്. ബാർബി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ ഗ്രേറ്റ ഗെർവിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ ഖദം, ഹൃദ്ദു ഹാറൂൺ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടു വനിതകളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് . മുംബൈയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഭർത്താവിൽനിന്ന് വേർപിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.
മുപ്പത് വർഷത്തിന് ശേഷം കാൻ ഫിലിം ഫെസ്റ്റിവിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ഇന്ത്യൻ സിനിമയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത സംവിധാനം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ. പ്രദർശനത്തിൽ തന്നെ വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഈവർഷത്തെ ഗ്രാൻഡ് പ്രിക്സ്പുരസ്കാരത്തിന് അർഹരായി.
ചുവപ്പ് പരവാതിനിയിൽ താളത്തിനൊത്ത് ചുവട് വെച്ചാണ് മലയാളത്തിന്റെ പെൺതാരങ്ങൾ കസറിയത്. 19 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പുരസ്കാരം ചൂടിയത് . രൺബീർ ദാസ് ഛായഗ്രഹണം നിർവഹിച്ച ചിത്രം നിർമിച്ചത് ജൂലിയോ ഗ്രാഫ്, സികോ മൈത്ര , തോമസ് ഹക്കിം തോമസ് എന്നിവർ ചേർന്നാണ് .
ദ ഷെയിംലെസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനസൂയ സെൻഗുപ്തക്ക് മികച്ച നടിക്കുള്ള അൺ സെർട്ടെയ്ൻ റിഗാർഡ് പുരസ്കാരം ലഭിച്ചത്. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നടിയാണ് അനസൂയ. ബൾഗേറിയൻ നിർമാതാവ് കോൺസ്റ്റാന്റിൻ ബൊജനോവാണ് ചിത്രം സംവിധാനം ചെയ്തത് .ഡൽഹിയിലെ വേശ്യാലയത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുകയെന്ന ലൈംഗിക തൊഴി്ലാളിയുടെ കഥ പറയുന്നതാണ് ചിത്രം.
Adjust Story Font
16