Quantcast

മാഡം ട്യുസോ വാക്‌സ് മ്യൂസിയത്തില്‍ മെഴുകുപ്രതിമ; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അല്ലു അര്‍ജുന്‍

മാഡം ട്യുസോ വാക്‌സ് മ്യൂസിയത്തില്‍ മെഴുകുപ്രതിമ സ്ഥപിക്കപ്പെടുന്ന ആദ്യ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍

MediaOne Logo

Web Desk

  • Published:

    30 March 2024 11:10 AM GMT

allu arjun
X

ഇന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ എട്ടിനുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം ട്യുസോ വാക്‌സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകുപ്രതിമ മാഡം ട്യുസോ മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെടുന്നത്.

ബ്ലോക്ക്ബസ്റ്ററായ പുഷ്പ: ദ റൈസിലെ 'താഴത്തില്ലെടാ' എന്ന പോസിലാണ് അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ ഒരുക്കിയിട്ടുള്ളത്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങിയ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയില്‍ ശ്രദ്ധേയവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ച് അവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മൂന്നു വര്‍ഷത്തോളമുള്ള ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേല്‍പ്പ് ലഭിച്ചിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

TAGS :

Next Story