"അച്ഛനെയും അമ്മയെയുമൊക്കെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു, ഇനി പോസ്റ്റുകൾ ഇല്ല"; അൽഫോൻസ് പുത്രൻ
താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെങ്കിൽ കിട്ടട്ടെ എന്നും അൽഫോൻസ്
സമൂഹമാധ്യമങ്ങളിൽ ഇനി പോസ്റ്റുകൾ പങ്കുവയ്ക്കില്ലെന്നറിയിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. പോസ്റ്റുകളുടെ പേരിൽ ബന്ധുക്കളെ വീട്ടുകാർ പറഞ്ഞ് പേടിപ്പിക്കുകയാണെന്നാണ് അൽഫോൻസ് പറയുന്നത്. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെങ്കിൽ കിട്ടട്ടെ എന്നും ഒരുപാട് പേരോട് നന്ദിയുണ്ടെന്നും അൽഫോൻസ്
ഫെയ്‌സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം:
ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്നിയുണ്ട് 🙏🙏🙏🙏🙏.
നേരത്തേ, തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കണ്ടെത്തിയെന്നും കരിയർ അവസാനിപ്പിക്കുകയാണെന്നും അൽഫോൻസ് പോസ്റ്റ് ഇട്ടിരുന്നു. എന്നാലീ പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു.ഗോൾഡ് ആണ് അൽഫോൻസിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു തമിഴ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ചെന്നൈയിൽ നടക്കുകയാണ്.
Adjust Story Font
16