അമൽ നീരദ്- മമ്മൂട്ടി, മലയാളിയുടെ ഇഷ്ട കോംബോ വീണ്ടും; പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാളിന്
സിനിമാപ്രേമികളുടെ എക്കാലത്തെയും കാത്തിരിപ്പായ മമ്മൂട്ടി- ദുൽഖർ കോമ്പിനേഷൻ ഈ ചിത്രത്തിലൂടെ സംഭവിക്കുമെന്നും വാർത്തകളുണ്ട്
അമൽ നീരദ് - മമ്മൂട്ടി കോംബോ മലയാളി സിനിമാ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ രണ്ട് തവണ ഒന്നിച്ചപ്പോഴും മലയാള സിനിമ ചിത്രത്തിൽ തന്നെ അതൊരു നാഴികകല്ലായി മാറിയിരുന്നു. ബിഗ്ബി മലയാളത്തിലുണ്ടാക്കിയ ഓളം ഒന്നു വേറെ തന്നെയാണ്. ഇപ്പോഴിതാ അമലിനൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബിഗ്ബിയുടെ തുടർച്ചയായ നേരത്തെ പ്രഖ്യാപിച്ച ബിലാലാണോ അതോ മറ്റേതെങ്കിലും ചിത്രമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്. മലയാള ചിത്രങ്ങളുടെ യുകെയിലെ വിതരണക്കാരായ ആർഎഫ്ടി ഫിലിംസ് എക്‌സിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ആരാധകർ വാർത്ത ഏറ്റുപിടിച്ചത്.
സിനിമാപ്രേമികളുടെ എക്കാലത്തെയും കാത്തിരിപ്പായ മമ്മൂട്ടി- ദുൽഖർ കോമ്പിനേഷൻ ഈ ചിത്രത്തിലൂടെ സംഭവിക്കുമെന്നും വാർത്തകളുണ്ട്. നല്ല കഥയുമായി വന്നാൽ ഒന്നിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദുൽഖറും മമ്മൂട്ടിയും അഭിമുഖങ്ങളിൽ പറയാറുമുണ്ട്.
ഭീഷ്മ പർവ്വത്തിന് മുൻപ് അമൽ മമ്മൂട്ടിയെ വെച്ച് ചെയ്യാൻ ആഗ്രഹിച്ച ബിഗ് ബജറ്റ് പ്രൊജക്ട് ഉണ്ടായിരുന്നുവെന്നും അത് പിന്നീട് ചെയ്യുമെന്നും മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു. ആ പ്രൊജക്ട് ഓണായെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ നാളായി ബിലാലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമൽ വ്യക്തമായി ഉത്തരം പറയാറില്ല. അതായിരിക്കുമോ സെപ്റ്റംർ ഏഴിലെ പ്രഖ്യാപനം എന്നും ആരാധകർ സംശയിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റൻറും നിർമ്മാതാവുമായ ജോർജും ഭീഷ്മ പർവ്വത്തിൻറെ സ്റ്റിൽ വിശദീകരണങ്ങളൊന്നുമില്ലാതെ പങ്കുവച്ചിരുന്നു. ഇതും പുതിയ ചിത്രത്തെകുറിച്ചുള്ള സൂചനയാണെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.
Adjust Story Font
16