"ഫസ്റ്റ് ഹാഫ് ഗംഭീരം എന്ന് ആ സുഹൃത്ത് പറഞ്ഞു, പൊട്ടിക്കരഞ്ഞു"; ഭീഷ്മപര്‍വ്വത്തിന്‍റെ ആദ്യ തിയറ്റര്‍ പ്രതികരണം പങ്കുവെച്ച് അമല്‍ നീരദ്
നിര്‍മ്മിച്ച ചില സിനിമകളെ കുറിച്ച് പിന്നീട് വിഷമം തോന്നിയിട്ടുണ്ടെന്നും അമല്‍ നീരദ് മനസുതുറന്നു
പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയുമായി ഒന്നിച്ച ഭീഷ്മപര്‍വ്വം സിനിമയുടെ റിലീസ് അനുഭവം പങ്കുവെച്ച് സംവിധായകന്‍ അമല്‍ നീരദ്. ഒട്ടും ആത്മവിശ്വാസം ഇല്ലാത്തതു കാരണം ബിഗ്ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ പോയിട്ടില്ലെന്ന് അമല്‍ നീരദ് പറഞ്ഞു. ഭീഷ്മപര്‍വ്വം റിലീസ് ചെയ്ത ദിവസം ഞാന്‍ ഒഴികെ എല്ലാവരും സിനിമയ്ക്കു പോയി. സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് രണ്ടു സുഹൃത്തുക്കള്‍ വിളിച്ചതായും അതില്‍ ഒരാള്‍ സംവിധായകനും സുഹൃത്തുമായ അന്‍വര്‍ റഷീദാണെന്നും അമല്‍ പറഞ്ഞു. ആളുകള്‍ കൈയ്യടിച്ചതായും ഫസ്റ്റ് ഹാഫ് ഗംഭീരമായതായുമുള്ള അന്‍വര്‍ റഷീദിന്‍റെ പ്രതികരണം കേട്ട് പൊട്ടിക്കരഞ്ഞു. സമ്മര്‍ദ്ദം അകന്നതിന്‍റെ സന്തോഷത്തിന്‍റെ കരച്ചിലായിരുന്നു അത്- അമല്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടാണ് അമല്‍ നീരദ് പ്രതികരിച്ചത്.
ഒരുപാട് ഗംഭീര സിനിമകള്‍ കാണുന്നതിനാല്‍ തന്‍റെ സിനിമകളെ വളരെ വിമര്‍ശനാത്മകമായി സമീപിക്കുന്നയാളാണ് താനെന്നും ഇഷ്ടമുള്ള 10 ഫിലിം മേക്കേഴ്സിന്‍റെ കൂടെ ഇരിക്കാന്‍ എന്നെങ്കിലും ഭാഗ്യം കിട്ടിയാല്‍ അവരുടെ മുന്നില്‍ ഒരു സംവിധായകനാണെന്നു പറയാന്‍ പോലും ധൈര്യപ്പെടില്ലെന്നും അമല്‍ പറഞ്ഞു.
നിര്‍മ്മിച്ച ചില സിനിമകളെ കുറിച്ച് പിന്നീട് വിഷമം തോന്നിയിട്ടുണ്ടെന്നും അമല്‍ നീരദ് മനസുതുറന്നു. ചില സിനിമകള്‍ കാണുമ്പോള്‍ ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ടെന്നും അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇയ്യോബിന്‍റെ പുസ്കമെന്നും അമല്‍ പറഞ്ഞു.
"ഇയ്യോബിന്‍റെ പുസ്കം ഞാൻ വിചാരിച്ചതു പോലെ ചെയ്യാൻ പറ്റിയിട്ടില്ല. അന്ന് ഏഴരക്കോടി രൂപയ്ക്ക് ഷൂട്ട് തീർത്ത സിനിമയാണത്. പണത്തിന്‍റെ പരിമിതി മാത്രമല്ല മറ്റു പല പരിമിതികളും ഉണ്ടായിരുന്നു. ആഗ്രഹിച്ചിരുന്ന പലതും ചെയ്തെടുക്കാൻ പറ്റിയില്ല. സിഐഎയെക്കുറിച്ചും ആ വിഷമം എനിക്കുണ്ട്. എന്റെ വ്യക്തിപരമായ മറ്റൊരു വിഷമമാണ് ട്രാൻസ്. അതിനു കിട്ടേണ്ട സ്വീകാര്യത കിട്ടിയോ എന്നത് സംശയമാണ്"- അമല്‍ പറഞ്ഞു.
റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ കോടികളാണ് ഭീഷ്മപര്‍വ്വം നേടിയത്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അമൽ നീരദ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്‍ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. വിവേക് ഹർഷനാണ് ചിത്രസംയോജനം.
Adjust Story Font
16