Quantcast

ഗദ്ദറിന് ശേഷം സഞ്ജയ് ലീലാ ബന്‍സാലി തന്നോട് അഭിനയം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; കാരണം പറഞ്ഞ് അമീഷ പട്ടേല്‍

ഗദ്ദര്‍ കണ്ടതിനു ശേഷം സഞ്ജയ് ലീല ബന്‍സാലി തനിക്ക് മനോഹരമായൊരു അഭിനന്ദന കത്ത് എഴുതിയതായി അമീഷ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    23 Aug 2023 7:47 AM

Published:

23 Aug 2023 7:45 AM

Ameesha Patel
X

അമീഷ പട്ടേല്‍

ഡല്‍ഹി: സൂപ്പര്‍ഹിറ്റായ ഗദ്ദറിന് ശേഷം സംവിധായകന്‍ സഞ്ജയ് ലീല ബൻസാലി തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടതിന്‍റെ കാരണം വെളിപ്പെടുത്തി നടി അമീഷ പട്ടേൽ. ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലാണ് അമീഷയുടെ വെളിപ്പെടുത്തല്‍.

ഗദ്ദര്‍ കണ്ടതിനു ശേഷം സഞ്ജയ് ലീല ബന്‍സാലി തനിക്ക് മനോഹരമായൊരു അഭിനന്ദന കത്ത് എഴുതിയതായി അമീഷ പറഞ്ഞു. പിന്നീട് കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ''അമീഷ നീ ഇപ്പോള്‍ തന്നെ അഭിനയം നിര്‍ത്തൂ. എന്തുകൊണ്ടാണാണെന്നു ഞാന്‍ ചോദിച്ചു. ഭൂരിഭാഗം പേരും തങ്ങളുടെ മുഴുവന്‍ കരിയറിലും നേടാന്‍ കഴിയാത്തത് രണ്ടു ചിത്രങ്ങളിലൂടെ നിങ്ങള്‍ നേടി.ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ചിത്രങ്ങളാണ് മുഗള്‍ ഇ-അസം,മദര്‍ ഇന്ത്യ, പക്കീസ പോലുള്ളവ. അത് നിങ്ങള്‍ രണ്ടാമത്തെ ചിത്രത്തിലൂടെ നേടി. ഇനി എന്തിനാണ് അടുത്തത്? സിനിമയില്‍ ഞാന്‍ പുതുമുഖമായതിനാല്‍ എനിക്കത് അന്ന് മനസിലായില്ല'' അമീഷ വിശദീകരിച്ചു.'' ഇങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചില്ല. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഇപ്പോൾ, വീണ്ടും ചരിത്രം സൃഷ്‌ടിച്ച ഒരു സൂപ്പർ വിജയചിത്രത്തിന്‍റെ ആനന്ദം ആസ്വദിക്കുകയാണ് എല്ലാവരും''ഗദ്ദര്‍ 2വിന്‍റെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമീഷ പറഞ്ഞു.

ഹൃത്വിക് റോഷനൊപ്പം 'കഹോ നാ... പ്യാർ ഹേ' എന്ന ചിത്രത്തിലൂടെയാണ് അമീഷയുടെ അഭിനയ അരങ്ങേറ്റം.ഗദർ: ഏക് പ്രേം കഥ, ആപ് മുജെ അച്ഛേ ലഗ്‌നേ ലഗെ, മംഗൾ പാണ്ഡേ: ദ റൈസിംഗ്, ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, തോഡ പ്യാർ തോഡ മാജിക് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് 13ൽ അതിഥിയായി അമീഷ പട്ടേലും എത്തിയിരുന്നു.

TAGS :

Next Story