Quantcast

'എന്നെ നടിയാക്കിയത് ആമിന': നടി ശ്വേത മേനോൻ

അഭിനയത്തിന്റെ ബാലപാഠം പഠിച്ചത് പരദേശിയുടെ സെറ്റിലാണ്

MediaOne Logo

Web Desk

  • Published:

    7 Jan 2024 6:54 AM GMT

actor sweta menon
X

തൃശൂർ: പരദേശി സിനിമയിലെ ആമിന എന്ന കഥാപാത്രമാണ് തന്നെ അഭിനേത്രിയാക്കി മാറ്റിയതെന്ന് നടി ശ്വേത മേനോൻ. അഭിനയത്തിന്റെ ബാലപാഠം പഠിച്ചത് ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു എന്നും അവർ പറഞ്ഞു. തൃശൂരിൽ 'പി.ടി കലയും കാലവും' സാംസ്‌കാരിക മേളയിൽ സംസാരിക്കുകയായിരുന്നു അവർ.

'മുംബൈയിൽ ഗ്ലാമറസ് ആയ റോളുകൾ ചെയ്യുന്ന സമയത്ത് പി.ടി കുഞ്ഞുമുഹമ്മദ് വന്നിട്ട് എന്നെ ടോട്ടലി ഡിഗ്ലാമറൈസ് ചെയ്തിട്ട് ഒരു റോൾ തരുകയാണ്. അന്നുമിന്നും ഞാൻ പി.ടി സാറിനോട് നന്ദിയുള്ളവളായിരിക്കും. കാരണം, ആമിനയാണ് ശ്വേത മേനോനെ നടിയാക്കി മാറ്റിയത്. ഇതിനെ ഒരു തിരിച്ചുവരവ് എന്നൊന്നും ഞാൻ പറയില്ല. എന്നാൽ അഭിനയത്തിന്റെ ബാലപാഠം പഠിച്ചത് ഞാൻ പരദേശിയുടെ സെറ്റിലാണ്.' - അവർ പറഞ്ഞു.

പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി ദേശീയ അവാർഡ് നിർണയത്തിൽ മാറ്റി നിർത്തപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ സിബി മലയിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ' എന്ന ഗാനമാലപിച്ച സുജാതയെ അവസാന നിമിഷം നിർണയപ്പട്ടികയിൽ നിന്ന് മാറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച പരദേശി 2007ലാണ് പുറത്തിറങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിൽനിന്ന് ജോലി തേടി പാകിസ്താനിലെ കറാച്ചിലിയേക്ക് പോകുന്ന വലിയകത്ത് മൂസ എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. വിഭജനത്തിന് ശേഷം മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും നാട്ടിൽ അയാൾക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ മൂസയുടെ ഭാര്യയായാണ് ശ്വേത വേഷമിട്ടത്. മികച്ച ചമയത്തിനുള്ള ദേശീയ പുരസ്‌കാരം (പട്ടണം റഷീദ്) ചിത്രം നേടിയിരുന്നു.


Summary: Amina' made me an actress: Shweta Menon

TAGS :

Next Story