Quantcast

ബഹിഷ്‌കരണമോ?; ഗൗരവമായി എടുക്കുന്നില്ലെന്ന് നടി അനന്യ പാണ്ഡെ

വിജയ് ദേവരക്കൊണ്ട നായകനായ ലിഗറാണ് അനന്യയുടെ ഏറ്റവും പുതിയ സിനിമ.

MediaOne Logo

Web Desk

  • Published:

    10 Aug 2022 1:04 PM GMT

ബഹിഷ്‌കരണമോ?; ഗൗരവമായി എടുക്കുന്നില്ലെന്ന് നടി അനന്യ പാണ്ഡെ
X

മുംബൈ: ബോളിവുഡിലെ ബഹിഷ്‌കരണ ഭീഷണികളിൽ പ്രതികരിച്ച് നടി അനന്യ പാണ്ഡെ. സമൂഹ മാധ്യമങ്ങളിലെ ബഹിഷ്‌കരണ സംസ്‌കാരം കാര്യമാക്കുന്നില്ലെന്നും എന്ത് ഗൗരവമായി എടുക്കണമെന്ന് അറിയാമെന്നും നടി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസ്‌കാരിക്കുകയായിരുന്നു അനന്യ പാണ്ഡെ.

'ഇത് ഒരു ചക്രം പോലെ ആയി മാറിയിട്ടുണ്ട്. ഓരോ ദിവസവും ഓരോരുത്തർ ബഹിഷ്‌കരിക്കപ്പെടുന്നു. അല്ലെങ്കിൽ ഓരോരുത്തരും റദ്ദു ചെയ്യപ്പെടുന്നു. ഞങ്ങളുടെ ഗതി പിഴക്കുന്നുണ്ട്. എന്നെ ബഹിഷ്‌കരിച്ചോ എന്ന് ഞാൻ ഒരാളോട് ചോദിച്ചു. എന്നിട്ടും എനിക്ക് സുഖമാണ്. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയാണ്. എങ്ങനെ കാര്യങ്ങൾ അരിച്ചെടുക്കണമെന്ന് ഗ്രഹിച്ചുവരുന്നു. ഗൗരവമായി എടുക്കേണ്ട കാര്യങ്ങൾ എന്താണ് എന്നറിഞ്ഞിരിക്കണം. ഇവരെയൊന്നും ഗൗരവമായി എടുക്കുന്നില്ല.' - അനന്യ പാണ്ഡെ പറഞ്ഞു.

സിനിമയിലെ ദക്ഷിണ-ഉത്തര വിഭജനത്തെ കുറിച്ചും അവർ മനസ്സു തുറന്നു. 'തുറന്നു പറയട്ടെ, അങ്ങനെയൊരു വിഭജനം ഞാൻ കാണുന്നില്ല. ഓരോ സിനിമയും സംവിധായകനും വ്യത്യസ്തമാണ്. ഈ ലളിതമായ വ്യത്യാസമേ ഞാൻ കണ്ടുള്ളൂ. അതേസമയം, എന്തുകൊണ്ടാണ് ആളുകൾക്കിടയിൽ ഇക്കൂട്ടർ ഇത്രമാത്രം സംഭ്രാന്തിയുണ്ടാക്കുന്നത്. എന്തിനാണ് ദക്ഷിണ-ഉത്തര വിഭജനം. നമ്മൾ ഇന്ത്യൻ സിനിമയാണ് നിർമിച്ചു കൊണ്ടിരിക്കുന്നത്' - അവർ കൂട്ടിച്ചേർത്തു.

വിജയ് ദേവരക്കൊണ്ട നായകനായ ലിഗറാണ് അനന്യയുടെ ഏറ്റവും പുതിയ സിനിമ. പുരി ജഗന്നാഥാണ് ചിത്രത്തിന്റെ സംവിധായകൻ. ആഗസ്ത് 25നാണ് റിലീസ്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷനും പുരി കണക്ടും ചേർന്നാണ് നിർമാണം. അമേരിക്കൻ ബോക്‌സർ മൈക്ക് ടൈസൺ ചിത്രത്തിൽ വേഷമിടുന്നുണ്ട്. രമ്യ കൃഷ്ണയാണ് മറ്റൊരു പ്രധാന അഭിനേത്രി.

Summary: Actress Ananya Panday is sharing her thoughts on the cancel culture in India. The actress, who is no stranger to online social media trolling, opened up about why she thinks this trend needs to stop.

TAGS :

Next Story