Quantcast

'എന്തിനെന്‍റെ കുഞ്ഞുപൂവിനെ കണ്ണെറിഞ്ഞു സ്വന്തമാക്കി നീ'; ആനന്ദം പരമാനന്ദത്തിലെ രണ്ടാമത്തെ ഗാനം

നർമ്മവും ഫാൻ്റസിയുമൊക്കെ കൈകോർത്ത് ഒരുക്കുന്ന ഒരു ക്ലീൻ എൻ്റർടൈനറാണ് ചിത്രം

MediaOne Logo

Web Desk

  • Updated:

    1 Dec 2022 12:48 PM

Published:

1 Dec 2022 12:43 PM

എന്തിനെന്‍റെ കുഞ്ഞുപൂവിനെ കണ്ണെറിഞ്ഞു സ്വന്തമാക്കി നീ; ആനന്ദം പരമാനന്ദത്തിലെ രണ്ടാമത്തെ ഗാനം
X

ഷാഫി സംവിധാനം ചെയ്യന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിലെ രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയ 'എന്തിനെൻ്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാൻ മറന്ന നാൾ' എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. മധുര മനോഹരമായ ഗാനത്തിന് മികച്ച ദൃശ്യാവിഷ്ക്കാരമാണ് ഒരുക്കിയിരിക്കുന്നത്. വൻ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ദ്രൻസ്, ഷറഫുദ്ദിൻ, അനഘ നാരായണൻ, അജു വർഗീസ് എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. നർമ്മവും ഫാൻ്റസിയുമൊക്കെ കൈകോർത്ത് ഒരുക്കുന്ന ഒരു ക്ലീൻ എൻ്റർടൈനറാണ് ചിത്രം. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് 'ആനന്ദം പരമാനന്ദം'. എം. സിന്ധു രാജാണ് രചന. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്മസിനു മുന്നോടിയായി ഡിസംബര്‍ 23ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

TAGS :

Next Story