Quantcast

നടി അഞ്ജലി നായര്‍ വിവാഹിതയായി

അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Feb 2022 6:35 AM GMT

നടി അഞ്ജലി നായര്‍ വിവാഹിതയായി
X

നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകനായ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്.

1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ സഹതാരമായിട്ടാണ് അഞ്ജലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് മംഗല്യ സൂത്രം,ലലനം, നെല്ല് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2010ലാണ് അഞ്ജലിയുടെ രണ്ടാം വരവ്. ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അഞ്ജലിയുടെ കമ്മട്ടിപ്പാടം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അമ്മ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 2വിലെ പൊലീസുകാരിയും ശ്രദ്ധ നേടി. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലാണ് ഒടുവില്‍ അഭിനയിച്ചത്.

TAGS :

Next Story