Quantcast

തലൈവന്‍ ഡാ; 13 ദിവസം കൊണ്ട് 225 കോടി, കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് അണ്ണാത്തെ

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാര്‍

MediaOne Logo

Web Desk

  • Published:

    17 Nov 2021 8:17 AM

തലൈവന്‍ ഡാ; 13 ദിവസം കൊണ്ട് 225 കോടി, കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് അണ്ണാത്തെ
X

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം അണ്ണാത്തെ തിയറ്ററുകളിൽ വൻ സ്വീകാര്യതയോടെ മുന്നേറുന്നു. റിലീസ് ചെയ്ത് പതിമൂന്നാം ദിവസം കളക്ഷൻ 225 കോടി പിന്നിട്ടു. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാര്‍.

റിലീസ് ചെയ്ത് പതിമൂന്നാം ദിവസം അണ്ണാത്തെ ബോക്‌സോഫീസ് കളക്ഷൻ 225 കോടിയിലെത്തിയതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയരാഘവൻ ട്വീറ്റ് ചെയ്തു. ഇതോടെ 2021ൽ ഏറ്റവും വേഗത്തിൽ കളക്ഷൻ റെക്കോഡുകള്‍ ഭേദിച്ച ചിത്രമായി അണ്ണാത്തെ മാറി. നവംബർ നാലിനാണ് ചിത്രം പ്രദർശനം തുടങ്ങിയത്.

രജനികാന്തും കീര്‍ത്തിയും സഹോദരിസഹോദരന്‍മാരായി അഭിനയിക്കുന്ന ചിത്രം കാണാന്‍ കുടുംബപ്രേക്ഷകരാണ് കൂടുതലും തിയറ്ററുകളിലെത്തുന്നത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനിയുടെ പഴയ നായികമാരായ മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രകാശ് രാജ്, അഭിമന്യു സിംഗ്,ജഗപതി ബാബു,സൂരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വെട്രിയാണ് ക്യാമറ. ഡി. ഇമ്മനാണ് സംഗീതസംവിധാനം.

TAGS :

Next Story