Quantcast

‘ഇത് ഫുൾ സയൻസാ’: ‘അൻപോടു കൺമണി’ യുടെ ട്രെയിലർ പുറത്ത്

ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്

MediaOne Logo

Web Desk

  • Published:

    18 Jan 2025 6:39 AM

Anpodu Kanmani
X

ലിജു തോമസിന്‍റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോടു കൺമണി’യുടെ ട്രെയിലർ പുറത്തിറങ്ങി. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും വിവാഹജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ നർമത്തിൽ ചാലിച്ച് രസകരമായാണ് ചിത്രത്തിന്‍റെ ട്രെയിലർ അവതരിപ്പിക്കുന്നത്.

ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. പ്രമുഖ താരങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയത്. ട്രെയിലർ വൻ വരവേൽപ്പോടെയാണ് താരങ്ങളും ആരാധകരും സ്വീകരിച്ചത്. രസകരമായ സംഭവവികാസങ്ങൾ അവതരിപ്പിക്കുന്ന ഈ ട്രെയിലർ ചിത്രത്തിനെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ‘അൻപോടു കൺമണി’ യിലെ ടീസറും ഗാനങ്ങളും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അനഘയും റിഷ്ദാനുമാണ്. സ്റ്റിൽസ് ബിജിത്ത് ധർമടം. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത് യെല്ലോടൂത്ത്സും ഇല്ലുമിനാർട്ടിസ്റ്റും ചേർന്നാണ്. ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ള. പി. ആർ. ഒ എ എസ് ദിനേശ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് .



TAGS :

Next Story