Quantcast

'ദേശവിരുദ്ധര്‍ക്ക് കോവിഡ് വാക്സിന്‍ വേണമെന്ന്'; പരിഹാസവുമായി കങ്കണ റണൗത്ത്

വാക്സിനെതിരെ പ്രചാരണം നടത്തിയ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്സിന്‍ വേണമെന്നും ഇപ്പോള്‍ ഇത് പറയുന്നത് ദാരുണമാണെങ്കിലും ചിരിക്കാതിരിക്കാന്‍ ആവില്ലെന്നും നടി പറഞ്ഞു

MediaOne Logo

ijas

  • Updated:

    2021-04-22 13:02:25.0

Published:

22 April 2021 1:01 PM GMT

ദേശവിരുദ്ധര്‍ക്ക് കോവിഡ് വാക്സിന്‍ വേണമെന്ന്; പരിഹാസവുമായി കങ്കണ റണൗത്ത്
X

രാജ്യത്ത് കോവിഡ് വാക്സിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെ പരിഹാസ ട്വീറ്റുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. വാക്സിനെതിരെ പ്രചാരണം നടത്തിയ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്സിന്‍ വേണമെന്നും ഇപ്പോള്‍ ഇത് പറയുന്നത് ദാരുണമാണെങ്കിലും ചിരിക്കാതിരിക്കാന്‍ ആവില്ലെന്നും നടി പറഞ്ഞു.

'ഇപ്പോള്‍ ഈ ദേശവിരുദ്ധ ഘടകങ്ങൾ അവർ ഒരിക്കലും ആഗ്രഹിക്കാത്തതും പ്രചാരണം നടത്തിയതുമായ അതേ വാക്‌സിനായി നിരാശരാണ് .... ഹ ഹ ഹ ഹ, നിങ്ങൾ എല്ലാവരും ഞാന്‍ ചിരിക്കുന്നതില്‍ വെറുക്കുന്നു .... ഇതെല്ലാം വളരെ ദാരുണമാണെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ചിലത് രസകരമാണ്. . ഹ ഹ ഹ', കങ്കണ ട്വീറ്റ് ചെയ്തു.

കോവിഡ് വാക്സീന്‍റെ വില വര്‍ധനക്കെതിരെ ബോളിവുഡ് താരം ഫർഹാന്‍ അക്തർ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സീന്‍ കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്തുകൊണ്ടാണെന്ന് ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റിലൂടെ ചോദിച്ചു.

കഴിഞ്ഞ ദിവസം ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമത്തിലും താരം വിവാദ പ്രസ്താവനയും വീഡിയോയുമായി രംഗത്തുവന്നിരുന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് ശാശ്വതമായ പരിഹാരമെന്നും മരം വെച്ചുപിടിപ്പിക്കാത്തവര്‍ അത് മുറിക്കരുതെന്നും വസ്ത്രങ്ങള്‍ വീണ്ടും റീസൈക്കിള്‍ ചെയ്ത് വേദിക്ക് ഡയറ്റ് പ്രകാരം ഭക്ഷണം കഴിച്ച് ജൈവ ജീവിതം നയിക്കണമെന്നും ഇത് താല്‍ക്കാലിക പരിഹാരമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഇത് എന്തായാലും സഹായിക്കുമെന്നും ജയ് ശ്രീറാം എന്നും മുഴക്കിയാണ് കങ്കണ ട്വീറ്റ് അവസാനിപ്പിക്കുന്നത്. ഓക്സിജന്‍ ലഭിക്കാത്തവര്‍ ചെയ്യേണ്ടത് എന്ന് നിര്‍ദ്ദേശിച്ച് 'അപര്‍ണ' എന്ന സ്ത്രീയുടെ ശാസ്ത്രീയമല്ലാത്ത വീഡിയോയാണ് കങ്കണ ട്വീറ്റില്‍ പങ്കുവെച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്




TAGS :

Next Story