Quantcast

ഇത്തവണ അടിയും ഇടിയുമില്ല, പ്രണയം നിറച്ച് പെപ്പെ; ​'ഓ മേരി ലൈല' ടീസർ പുറത്തിറങ്ങി

ഒരു കോളജ് വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്

MediaOne Logo

ijas

  • Updated:

    13 Oct 2022 3:07 AM

Published:

13 Oct 2022 3:01 AM

ഇത്തവണ അടിയും ഇടിയുമില്ല, പ്രണയം നിറച്ച് പെപ്പെ; ​ഓ മേരി ലൈല ടീസർ പുറത്തിറങ്ങി
X

ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്ത 'ഓ മേരി ലൈല'യുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൗതുകം നിറച്ചു കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. കോളജ് പശ്ചാത്തലത്തിൽ ആണ് 'ഓ മേരി ലൈല' കഥ പറയുന്നത്. ഒരു കോളജ് വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ആന്‍റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഡോ.പോൾസ് എന്‍റെർടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം-ബബ്ലു അജു. എഡിറ്റർ-കിരൺ ദാസ്. സംഗീതം-അങ്കിത്ത് മേനോൻ. പശ്ചാത്തല സംഗീതം-ഗോപി സുന്ദർ. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്. പി.ആർ.ഒ-ശബരി.

TAGS :

Next Story