Quantcast

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് വീഴ്ച പറ്റി; വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് അനുപം ഖേര്‍

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാന്‍ സാധിക്കണം.

MediaOne Logo

Web Desk

  • Updated:

    2021-05-13 05:47:28.0

Published:

13 May 2021 5:45 AM GMT

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് വീഴ്ച പറ്റി; വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് അനുപം ഖേര്‍
X

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച സംഭവിച്ചതായി നടൻ അനുപം ഖേർ. ഈ പ്രതിസന്ധിഘട്ടത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും അനുപം ഖേർ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

"രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ച സംഭവിച്ചു. പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയേണ്ട സമയമാണിത്," അനുപം ഖേര്‍ പറഞ്ഞു. പ്രതിസന്ധിക്കിടെ സമൂഹത്തിൽ ഉയരുന്ന പരസ്യ വിമർശനങ്ങളിൽ പലതും കഴമ്പുള്ളതാണ്‌. രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ മനുഷ്യത്വമുള്ള ആരെയും ബാധിക്കും. അതേസമയം, ഇവ രാഷ്ട്രീയ നേട്ടമാക്കാനുള്ള മറ്റു പാര്‍ട്ടികളുടെ നടപടി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ നരേന്ദ്രമോദിയുടെ സ്തുതിപാഠകനായിരുന്നു അനുപം ഖേര്‍.

TAGS :

Next Story